Webdunia - Bharat's app for daily news and videos

Install App

കിവീസിനെ പറപ്പിച്ച് ഇന്ത്യ; രണ്ടാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം

52 പന്തില്‍ 61 റണ്‍സ് നേടിയ നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍

Webdunia
ഞായര്‍, 20 നവം‌ബര്‍ 2022 (16:54 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 65 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് 18.5 ഓവറില്‍ 126 ന് അവസാനിച്ചു. 
 
52 പന്തില്‍ 61 റണ്‍സ് നേടിയ നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഡെവന്‍ കോണ്‍വെ 25 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചഹലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറിനും ബുവനേശ്വര്‍ കുമാറിനും ഒരോ വിക്കറ്റ് ലഭിച്ചു. 
 
നേരത്തെ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 51 ബോളില്‍ ഏഴ് സിക്സും 11 ഫോറും സഹിതം 111 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം ട്വന്റി 20 യില്‍ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ഇഷാന്‍ കിഷന്‍ 31 ബോളില്‍ 36 റണ്‍സ് നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments