Webdunia - Bharat's app for daily news and videos

Install App

റൂട്ടിനെ കാത്തിരിക്കുന്നത് നാല് വമ്പൻ റെക്കോർഡുകൾ

Webdunia
ശനി, 13 ഫെബ്രുവരി 2021 (12:25 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ കാത്തിരിക്കുന്നത് നാല് വമ്പൻ റെക്കോർഡുകൾ. നിലവിൽ മികച്ച ഫോമിലുള്ള ജോ റൂട്ടിന് ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തിളങ്ങാനായാൽ സച്ചിൻ അടക്കമുള്ള താരങ്ങളുടെ റെക്കോർഡിന് ഒപ്പമെത്താം.
 
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വിജയിക്കുകയാണെങ്കിൽ ഇംഗ്ലൻടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ നായകൻ എന്ന റെക്കോർഡ് ജോ റൂട്ടിന് സ്വന്തമാകും. നിലവിൽ 47 മത്സരത്തില്‍ നിന്ന് 26 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ മൈക്കല്‍ വോണിനൊപ്പമാണ് റൂട്ട് ഉള്ളത്.
 
അവസാന മൂന്ന് ടെസ്റ്റിലും റൂട്ട് 150 റൺസിന് മുകളിൽ സ്കോർ ചെയ്‌തിരുന്നു.രണ്ടാം ടെസ്റ്റിലും 150ന് മുകളില്‍ റണ്‍സ് നേടാനായാല്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ 150ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം തലപ്പത്തെത്താന്‍ റൂട്ടിനാവും. അതേസമയം സെഞ്ചുറി സ്വന്തമാക്കാനായാൽ ടെസ്റ്റ് സെഞ്ച്വറികളില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ 21 സെഞ്ചുറികളെന്ന നേട്ടത്തിൽ റൂട്ടിന് എത്താനാകും.
 
അതേസമയം വീണ്ടും ഇരട്ടസെഞ്ചുറി കണ്ടെത്താനായാൽ ടെസ്റ്റിൽ ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനുള്ള അവസരവും റൂട്ടിന് മുന്നിലുണ്ട്.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,മര്‍വന്‍ അട്ടപ്പട്ടു,ജാവേദ് മിയാന്‍ദാദ്,യൂനിസ് ഖാന്‍,റിക്കി പോണ്ടിങ് എന്നിവരാണ് 6 ഇരട്ടസെഞ്ചുറികളുള്ള ബാറ്റ്സ്മാന്മാർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments