Webdunia - Bharat's app for daily news and videos

Install App

India vs England ODI World Cup Match: നാണക്കേടില്‍ നിന്ന് കരകയറി ഇന്ത്യ, ഇംഗ്ലണ്ടിന് ജയിക്കാന്‍ 230 റണ്‍സ്

സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് ആകുമ്പോഴേക്കും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും മടങ്ങി

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2023 (18:02 IST)
India vs England ODI World Cup Match: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 230 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ (101 പന്തില്‍ 87), സൂര്യകുമാര്‍ യാദവ് (47 പന്തില്‍ 49), കെ.എല്‍.രാഹുല്‍ (58 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. വാലറ്റത്ത് ജസ്പ്രീത് ബുംറ (25 പന്തില്‍ 16), കുല്‍ദീപ് യാദവ് (13 പന്തില്‍ പുറത്താകാതെ ഒന്‍പത്) എന്നിവരും പിടിച്ചുനിന്നു. 
 
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് ആകുമ്പോഴേക്കും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും മടങ്ങി. ശ്രേയസ് അയ്യര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തവണയും ഷോര്‍ട്ട് ബോളില്‍ തന്നെയാണ് ശ്രേയസ് പുറത്തായത്. പിന്നീട് രോഹിത്തും രാഹുലും സൂര്യയും ചേര്‍ന്നാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. 
 
ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ആദില്‍ റാഷിദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments