Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ സന്തോഷം അഞ്ച് മണിക്കൂർ നേരം മാത്രം, ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം പിഴവ് വന്നതെന്ന് ഐസിസി

ആ സന്തോഷം അഞ്ച് മണിക്കൂർ നേരം മാത്രം, ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം പിഴവ് വന്നതെന്ന് ഐസിസി
, വ്യാഴം, 16 ഫെബ്രുവരി 2023 (13:31 IST)
ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്ക് എന്ന ചരിത്രനേട്ടത്തിന് അൽപ്പായുസ്സ് മാത്രം. റാങ്കിങ്ങിലെ പിഴവാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്ന് ഐസിസി പറഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന റെക്കോർഡ് നേട്ടം മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്നലെ വൈകീട്ട് പ്രസിദ്ധീകരിച്ച പുതുക്കിയ ടെസ്റ്റ് പട്ടികയിൽ ഇന്ത്യയ്ക്ക് രണ്ടാം റാങ്ക് തന്നെയാണുള്ളത്.
 
ഉച്ചയ്ക്ക് ഐസിസി പ്രഖ്യാപിച്ച റാങ്കിങ്ങിൽ 115 പോയിൻ്റുകളുമായി ഇന്ത്യ ഒന്നാമതും 111 പോയിൻ്റുമായി ഓസീസ് രണ്ടാമതുമായിരുന്നു. മണിക്കൂറുകൾക്കകം ഐസിസി പട്ടിക തിരുത്തിയതോടെ ഓസ്ട്രേലിയയുടെ പോയിൻ്റ് 126 ആയി ഉയർന്നു. എന്തുകൊണ്ടാണ് റാങ്കിങ്ങിലെ പിഴവ് സംഭവിച്ചത് എന്നതിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
 
106 പോയൻ്റുകളുള്ള ഇംഗ്ലണ്ടാണ് പട്ടികയിൽ മൂന്നാമത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിജയിക്കാനായി പോയൻ്റ് നില ഉയർത്താൻ ഇംഗ്ലണ്ടിനാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം രക്ഷിക്കാനൊരുങ്ങി ബിസിസിഐ, പുതിയ സെലക്ഷൻ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നവരിൽ ശ്രീശാന്തും