Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോലി നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങിൽ മൂന്നിലേയ്ക്ക് വീണ് ഇന്ത്യ, ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ

കോലി നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങിൽ മൂന്നിലേയ്ക്ക് വീണ് ഇന്ത്യ, ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ
, വ്യാഴം, 20 ജനുവരി 2022 (14:21 IST)
ഇന്ത്യൻ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പടിയിറങ്ങിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് തിരിച്ചടി. സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതോടെ ഇന്ത്യ റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.
 
ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയിൽ 4-0ന് വിജയിച്ച ഓസീസാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഒരു പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ടീം ഇനത്തിൽ മാത്രമല്ല ടെസ്റ്റ് ബാറ്റിങ് ബൗളിങ് റാങ്കിങ്ങിലും ഓസീസ് താരങ്ങളാണ് മുന്നിലുള്ളത്.
 
ടെസ്റ്റ് ബാറ്റിങ് റാങ്കിങിൽ ഓസീസിന്റെ മാർനസ് ലബുഷെയ്‌നാണ് ഒന്നാമത്. ബൗളർമാരിൽ ഓസീസ് ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിഹാസങ്ങൾ ഇന്ന് വീണ്ടും ഏറ്റുമുട്ടുന്നു, ഇന്ത്യ മഹാരാജാസിന്റെ മത്സരം രാത്രി 8ന്