Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആദ്യ മത്സരങ്ങൾ നിരാശപ്പെടുത്തി, അടുത്ത വർഷവും ലോകകപ്പ് എന്നത് വലിയ അവസരം

ആദ്യ മത്സരങ്ങൾ നിരാശപ്പെടുത്തി, അടുത്ത വർഷവും ലോകകപ്പ് എന്നത് വലിയ അവസരം
, ചൊവ്വ, 9 നവം‌ബര്‍ 2021 (14:27 IST)
ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തെ തുടർന്ന് വലിയ വിമർശനമാണ് ഇന്ത്യൻ ടീമിനെതിരെ ഉയരുന്നത്. തുടരെ തുടരെയുണ്ടായ മത്സരങ്ങളും ബയോ ബബിൾ സാഹചര്യവും ടീ‌മംഗങ്ങളെ മാനസികമായും ശാരീരികമായും തളർ‌ത്തി എന്നാണ് ടീമിന്റെ പരാജയത്തിന്റെ കാരണമായി ടീം കോച്ച് രവി ശാസ്‌ത്രി പറഞ്ഞ‌ത്.
 
അതേസമയം 12 മാസത്തിൽ രണ്ട് ലോകകപ്പുകൾ സംഭവിക്കുന്നു എന്നത് ഇന്ത്യ അവസരമായി കാണണമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് കളികളിലെ ഫലം ഞങ്ങളെ നിരാശരാക്കി. അതിൽ ഒരു ഒഴികഴിവും പറയുന്നില്ല. ന്യൂസിലൻഡിനെതിരെ വേണ്ടത്ര ധൈര്യം ടീം പ്രകടിപ്പിച്ചില്ല. ഇതിൽ നിന്നും കളിക്കാർ ഒരു പാഠം പടിക്കുകയാണ്. അടുത്ത വർഷവും അവർക്ക് ഒരവസരം ലഭിക്കും. 12 മാസത്തിൽ 2 ലോകകപ്പെന്നത് എപ്പോളും സംഭവിക്കുന്ന ഒന്നല്ല. ഈ അവസരം ടീം പ്രയോജനപ്പെടുത്തും. ശാസ്‌ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടും