Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നാലാം ടെസ്‌റ്റില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി കോഹ്‌ലിയുടെ വക; വെള്ളിയാഴ്‌ച തീരുമാനമുണ്ടാകും!

നാലാം ടെസ്‌റ്റില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി കോഹ്‌ലിയുടെ വക; ടീം ഇന്ത്യ ആശങ്കയില്‍

നാലാം ടെസ്‌റ്റില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി കോഹ്‌ലിയുടെ വക; വെള്ളിയാഴ്‌ച തീരുമാനമുണ്ടാകും!
ധര്‍മ്മശാല , വ്യാഴം, 23 മാര്‍ച്ച് 2017 (20:26 IST)
ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക നാലാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം തുടരുന്നു. വലതുതോളിന് പരുക്കേറ്റ കോഹ്‌ലി ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന ബാറ്റിംഗ് പരിശീലനത്തില്‍ ഇറങ്ങാത്തതാണ് ആശങ്കകള്‍ക്ക് കാരണം.

വെള്ളിയാഴ്‌ച നടക്കുന്ന പരിശീലനത്തില്‍ കോഹ്‌ലി ഇറങ്ങിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അവസാന ടെസ്റ്റില്‍ അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കും.

അതേസമയം, പേസ് ബൗളര്‍ മുഹമ്മദ് ഷമി നാലാം ടെസ്റ്റ് കളിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അദ്ദേഹം ഇറങ്ങിയേക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ഷമിയുടെ ശാരീരിക ക്ഷമത ഇപ്പോഴും ടീം ഫിസിയോ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നാലുടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 ന് സമനിലയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം അങ്കത്തില്‍ ചതിവ് സംഭവിച്ചേക്കാം, സ്‌മിത്തിന് സന്തോഷം; കോഹ്‌ലിക്ക് ആശങ്കയും നിരാശയും