Webdunia - Bharat's app for daily news and videos

Install App

അയർലൻഡ് ടീമിലും സഞ്ജുവിന് പ്രാധാന്യമില്ല? ബുമ്ര നായകനാകുന്ന ടീമിൽ ഉപനായകൻ റുതുരാജ്

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2023 (12:38 IST)
ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്ന ടി20 പരമ്പരയ്ക്കുള്ള കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 18ന് നടക്കുന്ന പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനതാരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ പരിക്കിലായിരുന്ന സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
 
പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും യുവതാരങ്ങള്‍ അണിനിരക്കുന്ന ടീമില്‍ ഏറെകാലമായി കളിച്ചുപരിചയമുള്ള സഞ്ജുവിന് പകരം റുതുരാജ് സിംഗിനെയാണ് ഇന്ത്യ ഉപനായകനാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായുള്ള മത്സരപരിചയമുള്ള താരത്തെ ബിസിസിഐ അവഹേളിച്ചതായാണ് സംഭവത്തില്‍ സഞ്ജു ആരാധകര്‍ പറയുന്നത്. ഒക്ടോബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനാകുന്നത് റുതുരാജാണ്. ഈ കാരണം കൊണ്ടാകാം സഞ്ജുവിന് ഉപനായകസ്ഥാനത്തെക്ക് പരിഗണിക്കാതിരുന്നതെന്നാണ് അതേസമയം ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.
 
ഐപിഎല്ലില്‍ നായകനായി 45 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു 1304 റണ്‍സ് രാജസ്ഥാനായി നായകനെന്ന നിലയില്‍ നേടിയിട്ടുണ്ട്. സഞ്ജു നയിച്ച 22 മത്സരങ്ങളില്‍ രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ 23 മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ നായകനായുള്ള പരിചയം മാത്രമാണ് റുതുരാജിനുള്ളത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 8 ടി 20 മത്സരങ്ങളില്‍ നിന്നും 135 റണ്‍സാണ് റുതുരാജ് ഇന്ത്യയ്ക്ക് വേണ്ടി നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡും സമാനമാണ്. എന്നാല്‍ റുതുരാജിനേക്കാള്‍ പരിചയസമ്പത്തും ആരാധക പിന്തുണയുമുള്ള താരമാണ് സഞ്ജു സാംസണ്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments