Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഇതാരുമറിഞ്ഞില്ല; 34 വര്‍ഷത്തിനു ശേഷം നാണംകെട്ട് ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാമത്

ലോകകപ്പ് ആരവങ്ങള്‍ക്കിടെ ഇതാരുമറിഞ്ഞില്ല; 34 വര്‍ഷത്തിനു ശേഷം നാണംകെട്ട് ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാമത്

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (14:47 IST)
ക്രിക്കറ്റ് ലോകത്തെ വന്‍ശക്തിയെന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ തകര്‍ച്ചയിലേക്ക്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഐസിസി ഏകദിന റാങ്കിങ്ങിൽ ഓസ്ട്രേലിയ ആറാം സ്ഥാനത്തേക്കു വീണു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും തോൽവി വഴങ്ങിയതാണ് ഓസീസിന് വന്‍ തിരിച്ചടിയായത്. 34 വർഷത്തിനിടെ ഓസ്ട്രേലിയയുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1984ല്‍ ആണ് ഇതിനു മുമ്പ്  മഞ്ഞപ്പട  ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയത്. 102 പോയിന്റാണ് അവര്‍ക്കുള്ളത്.

124 പോയിന്റുകളുള്ള ഇംഗ്ലണ്ടാണ് പട്ടികയിൽ ഒന്നാമത്. 122 പോയിന്റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് മൂന്നും, നാലും സ്ഥാനങ്ങളില്‍. പാകി സ്ഥാന്‍ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

അഞ്ചുവട്ടം ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ള ഓസ്‌ട്രേലിയ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും വിലക്ക് നേരിടുന്നതിനാല്‍ ഓസീസ് ടീം തുടര്‍ച്ചയായി  തിരിച്ചടികള്‍ നേരിടുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments