Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീം കൊള്ളാം, പക്ഷേ ആ ‘പരാജയതാരം’ സ്‌ക്വാഡിലുള്ളത് തിരിച്ചടിയുണ്ടാക്കുമോ ? - കോഹ്‌ലിക്ക് ആശങ്കപ്പെടേണ്ടിവരും

ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീമില്‍ ആ പരാജയതാരമുണ്ട്; കോഹ്‌ലിക്ക് ആശങ്ക!

ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീം കൊള്ളാം, പക്ഷേ ആ ‘പരാജയതാരം’ സ്‌ക്വാഡിലുള്ളത് തിരിച്ചടിയുണ്ടാക്കുമോ ? - കോഹ്‌ലിക്ക് ആശങ്കപ്പെടേണ്ടിവരും
മുംബൈ , തിങ്കള്‍, 8 മെയ് 2017 (14:02 IST)
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ലാത്ത ടീമിനെയാണ് തെരഞ്ഞെടുത്തതെങ്കിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന ശിഖർ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ആശ്ചര്യപ്പെടുത്തുന്നത്.

മോശം ബാറ്റിംഗിന്റെ പേരില്‍ ടീമില്‍ നിന്ന് ധവാന മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളെ പരിഗണിക്കാതെയാണ് പരാജയതാരമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമിലേക്ക് ഓപ്പണർ രോഹിത് ശർമ, ആർ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ തിരിച്ചെത്തി. വെറ്ററൻ താരം യുവരാജ് സിംഗ് ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, സുരേഷ് റെയ്ന പകരക്കാരുടെ നിരയിലാണ്. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലുണ്ട്.

ഐപിഎല്ലിലെ മിന്നും പ്രകടനക്കാരായ റോബിൻ ഉത്തപ്പ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന, സന്ദീപ് ശർമ എന്നിവരെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ബർമിംഗ്ഹാമിൽ ജൂണ്‍ നാലിന് പാകിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), എംഎസ് ധോണി, രോഹിത് ശർമ, ശിഖർ ധവാൻ, കേദാർ ജാദവ്, മനീഷ് പാണ്ഡെ,  യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, അജിങ്ക്യ രഹാനെ, ആർ അശ്വിൻ, മുഹമ്മദ് ഷമി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: ആ 15 പന്തുകള്‍... അതൊരു ജീവന്‍‌മരണ പോരാട്ടമായിരുന്നു; സുനില്‍ നരെയ്ന്‍ എന്ന അത്ഭുതം!