Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: ആ 15 പന്തുകള്‍... അതൊരു ജീവന്‍‌മരണ പോരാട്ടമായിരുന്നു; സുനില്‍ നരെയ്ന്‍ എന്ന അത്ഭുതം!

IPL 10: ആ 15 പന്തുകള്‍... അതൊരു ജീവന്‍‌മരണ പോരാട്ടമായിരുന്നു; സുനില്‍ നരെയ്ന്‍ എന്ന അത്ഭുതം!
ബെംഗളൂരു , തിങ്കള്‍, 8 മെയ് 2017 (12:45 IST)
പ്രതീക്ഷിച്ചത് ക്രിസ് ഗെയ്‌ലില്‍ നിന്നോ ഡിവില്ലിയേഴ്സില്‍ നിന്നോ ആണ്. എന്നാല്‍ ലഭിച്ചത് ഒരു അപ്രതീക്ഷിത താരത്തില്‍ നിന്ന്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനില്‍ നരെയ്നില്‍ നിന്ന്. ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി ഇനി സുനില്‍ നരെയ്ന്‍റെ പേരില്‍. 
 
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ വെറും 15 പന്തുകളില്‍ നിന്നാണ് സുനില്‍ നരേന്‍ 50 അര്‍ദ്ധസെഞ്ച്വറി നേടിയത്. അഞ്ച് ബൌണ്ടറികളും ആറ്‌ പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്ന ഇന്നിംഗ്സ്. 
 
സുനില്‍ നരെയ്ന്‍ മൊത്തം നേരിട്ടത് വെറും 17 പന്തുകള്‍ മാത്രമാണ്. അനികേത് ചൌധരിയുടെ പന്തില്‍ കീപ്പര്‍ കേദാര്‍ ജാദവിന് ക്യാച്ച് നല്‍കി ആ സ്ഫോടനം അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരുന്നു നരെയ്ന്‍.
 
2014ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയുടെതന്നെ യൂസഫ് പത്താന്‍ 15 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: വാര്‍ണറുടെ പുലിക്കുട്ടികള്‍ പൂനെ ബോളറുടെ മുന്നില്‍ പകച്ചു; സ്‌മിത്തും കൂട്ടരും രണ്ടാം സ്ഥാനത്ത്