തമിഴ്‌നാട് പ്രീമിയർ ലീഗ് കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന നടത്തിയ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. തമിഴ്‌നാട് പ്രീമിയർ ലീഗിൽ ലൈക്ക കോവെയ് കിങ്‌സും സേലം സ്പോർടൻസും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിൽ കമന്ററി ബോക്‌സിൽ റെയ്‌ന അതിഥിയായി എത്തിയിരുന്നു. ഇവിടെ റെയ്‌ന നടത്തിയ പരാമർശമാണ് വിവാദമായത്.
ചെന്നൈയുമായുള്ള ബന്ധത്തെ പറ്റി കമന്റേറ്റർ ആരാഞ്ഞപ്പോഴായിരുന്നു റെയ്‌നയുടെ വിവാദപരാമർശം.ഞാനും ബ്രാഹ്മണനാണ്. 2004 മുതൽ ചെന്നൈയിൽ കളിക്കുന്നു. ഈ സംസ്‌കാരം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ടീം അംഗങ്ങളെ ഞാൻ സ്നേഹിക്കുന്നു. എസ് ബദ്രിനാഥ്,എ ശ്രീകാന്ത്,എൽ ബാലാജി എന്നിവരോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട് എന്നായിരുന്നു റെയ്‌ന പറഞ്ഞത്.
എന്നാൽ റെയ്‌നയുടെ പ്രതികരണം പുറത്തുവന്നതോടെ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. ചെന്നൈ എന്നാൽ തമിഴ് ബ്രാഹ്മിൺ സംസ്‌കാരം മാത്രമല്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം തന്റെ വ്യക്തിത്വത്തെ പറ്റി പറയാൻ റെയ്‌നയ്ക്ക് പൂർണസ്വാതന്ത്രമുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു.