Webdunia - Bharat's app for daily news and videos

Install App

ഇപ്പോഴും എനിക്കത് ഓർമയുണ്ട്, മാർട്ടിനെസിൻ്റെ ആ സേവ് മരണം വരെ മറക്കാനാവില്ല : കോലോ മുവാനി

Webdunia
ഞായര്‍, 5 ഫെബ്രുവരി 2023 (09:21 IST)
ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരം ലോകകപ്പ് ചരിത്രത്തിലെ തന്നെ ആവേശകരമായ ഫൈനൽ മത്സരമെന്ന വിശേഷണം സ്വന്തമാക്കിയാണ് അവസാനിച്ചത്. എക്സ്ട്രാ ടൈമും പെനാൽട്ടി ഷൂട്ടൗട്ടും കഴിഞ്ഞ് അർജൻ്റീന കിരീടം സ്വന്തമാക്കിയെങ്കിലും അധികസമയം അവസാനിക്കാൻ മിനുട്ടുകൾ മുന്നെ ഫ്രാൻസിനെ മുന്നിലെത്തിക്കാൻ ഫ്രഞ്ച് താരം കോലോ മുവാനിയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോളെന്നുറപ്പിച്ച കോലോ മുവാനിയുടെ ഷോട്ട് അർജൻ്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റുകയായിരുന്നു.
 
ഇപ്പോഴിതാ ഫൈനൽ മത്സരത്തിലെ ഈ ഷോട്ടിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഫ്രഞ്ച് താരമായ കോലോ മുവാനി. ബി ഇൻ സ്പോർട്സ് എന്ന മാധ്യമത്തോടാണ് മുവാനി ഇതിനെ പറ്റി സംസാരിച്ചത്. ഇപ്പോഴും അത് എനിക്ക് ഓർമയുണ്ട്. ആ നിമിഷം ഷൂട്ട് ചെയ്യാനാണ് എൻ്റെ മനസ്സ് പറഞ്ഞത്. പോസ്റ്റിനടുത്തേക്കാണ് പന്തടിച്ചത്. പക്ഷേ മാർട്ടിനെസ് അത് രക്ഷപ്പെടുത്തി.
 
എനിക്ക് അവിടെ മറ്റ് ഓപ്ഷനുകൾ ഉണ്ടായിരുന്നു. എനിക്ക് പന്ത് ലോബ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഇടത് വശത് സ്വതന്ത്രനായി നിൽക്കുന്ന എംബാപ്പെയ്ക്ക് പന്ത് നൽകാമായിരുന്നു. പക്ഷേ ആ നിമിഷം അവനെ ഞാൻ കണ്ടിരുന്നില്ല. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ മാത്രമാണ് നമ്മൾക്ക് മുന്നിലുണ്ടായിരുന്ന സാധ്യതകളെ പറ്റി മനസിലാക്കുക. അപ്പോഴേക്കും വളരെയധികം വൈകിപോയിരുന്നു. അത് ഇപ്പോഴും മായാതെ മനസിലുണ്ട്. ഈ ജീവിതകാലം മുഴുവനും അതവിടെ ഉണ്ടായിരിക്കും. മുവാനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments