Webdunia - Bharat's app for daily news and videos

Install App

‘പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറച്ച് ആഴ്ചകൾ’- പിടിച്ച് നിന്നേപറ്റൂ എന്ന് ബോധ്യമായെന്ന് രാഹുൽ

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (11:18 IST)
യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിൽ വച്ച് സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയ സംഭവം ക്രിക്കറ്റ് ലോകത്തിനു ഏറെ നാണക്കേടുണ്ടാക്കിയ സംഭവം ആയിരുന്നു. അതേ തുടർന്നുണ്ടായ സാഹചര്യങ്ങൾ വെളിപ്പെടുത്തുകയാണ് കെ എൽ രാഹുൽ ഇപ്പോൾ. 
 
‘കള്ളം പറയില്ല. അന്നത്തെ സംഭവങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു. തന്നെ അവ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തു. സ്വയം ദേഷ്യം തോന്നിയിട്ടുണ്ട്. എങ്കിലും തെറ്റ് അംഗീകരിച്ച് അതില്‍ നിന്നും കരകയറാന്‍ കഴിഞ്ഞു. ചില കാര്യങ്ങള്‍ വളരെ സെന്‍സിറ്റീവാണെന്നു അന്നു മനസ്സിലായി. എന്തു ചെയ്താലും ചിലര്‍ നിങ്ങളെ മോശം കാര്യം മാത്രം കണ്ടു പിഠിക്കുമെന്നും അന്നു ബോധ്യമായി‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 
ക്രിക്കറ്റില്‍ മാത്രമാണ് താന്‍ മികച്ചതെന്നു അന്നു തിരിച്ചറിയുകയും കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂയെന്നു ബോധ്യമായതായും രാഹുല്‍ പറയുന്നു.
 
അന്നത്തെ വിവാദത്തിനു ശേഷം സസസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ കുറച്ചു കാലം പാണ്ഡ്യയോട് താന്‍ സംസാരിച്ചിരുന്നില്ലെന്നു രാഹുല്‍ വെളിപ്പെടുത്തി. കുറച്ച് ആഴ്ചകള്‍ പുറം ലോകവുമായി തനിക്കും പാണ്ഡ്യക്കും ഒരു ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ പാണ്ഡ്യയും താനും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. ക്രിക്കറ്റ് കളിച്ചും യാത്ര ചെയ്തും തങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ചു തന്നെയാണ്. നല്ലൊരു സുഹൃത്താണ് പാണ്ഡ്യയെന്നും രാഹുല്‍ വ്യക്തമാക്കി.
 
പരിപാടി വിവാദമായതോടെ രണ്ടു പേരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓസ്ട്രലിയ, ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായി. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് രാഹുലിനും പാണ്ഡ്യക്കും ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments