Webdunia - Bharat's app for daily news and videos

Install App

ഒന്നാമതാണ് പക്ഷേ, ന്യൂസിലൻഡിനെതിരായ തോൽവി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകളെ ബാധിക്കുമോ?

അഭിറാം മനോഹർ
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (17:50 IST)
2 തവണ കൈയകലെ നഷ്ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇത്തവണ ഏത് വിധേനയും സ്വന്തമാക്കണമെന്ന വാശിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരെ ഓസീസില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുക എന്നത് അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പ്രധാനമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. പോയന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാമതാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിച്ചേക്കാം.
 
നിലവില്‍ 68.06 വിജയശതമാനമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 62.50 വിജയശതമാനമാണുള്ളത്. മൂന്നാമത് നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് 55.56 ആണ് വിജയശതമാനം. ഓസ്‌ട്രേലിയക്കെതിരെ 5 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ന്യൂസിലന്‍ഡിനെതിരായ പരമ്പര അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പ്രധാനമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിലേറ്റ പരാജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇനിയുള്ള 7 ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും. ഇതില്‍ 2 മത്സരങ്ങള്‍  ന്യൂസിലന്‍ഡിനെതിരെ വിജയിച്ചാലും ഓസീസില്‍ ഇന്ത്യയ്ക്ക് 3 മത്സരങ്ങള്‍ കൂടി വിജയിക്കേണ്ടതായി വരും.
 
 ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ വിജയിച്ചതോടെ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയും മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്. ഇതില്‍ വിജയിക്കാനായാല്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂസിലന്‍ഡും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ ശേഷിക്കുന്ന 2 ടെസ്റ്റുകളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

അടുത്ത ലേഖനം
Show comments