Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർബന്ധമായും ടീമിൽ വേണ്ട താരമാണ് സഞ്ജു: തുറന്നടിച്ച് ഹർഷ ഭോഗ്ലെ

നിർബന്ധമായും ടീമിൽ വേണ്ട താരമാണ് സഞ്ജു: തുറന്നടിച്ച് ഹർഷ ഭോഗ്ലെ
, തിങ്കള്‍, 23 മെയ് 2022 (20:51 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സാംസണിനെയും രാഹുൽ ത്രിപാഠിയെയും പരിഗണിക്കാത്തതിൽ സെലക്ടർമാർക്കെതിരെ പ്രതികരിച്  ഹർഷ ഭോഗ്‌ലെ. ഐപിഎല്ലിലെ ആദ്യ 14 മത്സരങ്ങൾ അവസാനിച്ചപ്പോൾ ത്രിപാഠി 413 റൺസും സഞ്ജു സാംസൺ 374  റൺസുമാണ് നേടിയിട്ടുള്ളത്.
 
 
 അതേസമയം ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവെച്ച റുതുരാജ് ഗെയ്‌ക്ക്‌വാദ്,വെങ്കടേഷ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് കാരണം.ട്വിറ്ററിലൂടെയാണ് ഭോഗ്ലേ സെലക്‌ടർമാർക്കെതിരെ രംഗത്തെത്തിയത്. കെ എൽ രാഹുൽ,റിഷഭ് പന്ത് എന്നിവർ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാതിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം. ഭോഗ്ലെ ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് സ്പെഷ്യലാണ് ,എന്നെ ഒരുപാട് പേർ എഴുതിത്തള്ളിയിരുന്നു: തിരിച്ചുവരവിൽ ദിനേശ് കാർത്തിക്