Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിച്ചാൽ ഫൈനൽ, തോറ്റാൽ ഒരവസരം കൂടെ : കപ്പുയർത്താനാകുമോ സഞ്ജുവിന്?

ജയിച്ചാൽ ഫൈനൽ, തോറ്റാൽ ഒരവസരം കൂടെ : കപ്പുയർത്താനാകുമോ സഞ്ജുവിന്?
, തിങ്കള്‍, 23 മെയ് 2022 (16:15 IST)
ഐപിഎൽ മെഗാതാരലേലത്തിൽ അവസാന റൗണ്ടിൽ എതിരാളികളെ അമ്പരപ്പിച്ച് കൊണ്ട് സ്റ്റേജ് കയ്യടക്കിയാണ് ഇക്കുറി രാജസ്ഥാൻ റോയൽസ് ടൂര്ണമെന്റിനെത്തിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും സന്തുലിതമായ നിരയുമായെത്തിയ രാജസ്ഥാൻ ഇക്കുറി രണ്ടാം സ്ഥാനക്കാരായാണ് പ്ളേ ഓഫ് യോഗ്യത നേടിയത്. ഇതോടെ ഫൈനൽ സാധ്യത ഇരട്ടിയാക്കാൻ രാജസ്ഥാനായി.
 
നാളെ ഗുജറാത്തുമായി നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാലും ലഖ്നൌ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ ജയിക്കുന്നവരുമായി രാജസ്ഥാന് മത്സരമുണ്ട്.ഇതിൽ വിജയിച്ചാലും രാജസ്ഥാന് ഫൈനൽ പ്രവേശനം നേടാനാകും. എലിമിനേറ്റർ വിജയികളുമായുള്ള മത്സരത്തിന് കാത്ത് നിൽക്കാതെ ഫൈനൽ ഉറപ്പിക്കാനാകും രാജസ്ഥാന്റെ ശ്രമം.
 
ബട്ട്ലറും സഞ്ജുവും പരാജയപ്പെടുമ്പോൾ മറ്റുള്ള താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നു എന്നത് രാജസ്ഥാന് ശുഭസൂചനയാണ്. ബോൾട്ടും,പ്രസിദ്ധും,ചാഹലും,അശ്വിനുമടങ്ങുന്ന ബൗളിംഗ് യൂണിറ്റ് ശക്തമാണ്. എന്നാൽ മോശം കാലാവസ്ഥ ചിലപ്പോൾ രാജസ്ഥാന് തലവേദനയായേക്കാം.ബിബിസിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച വൈകീട്ട് കൊൽക്കത്തയിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്.
 
മഴയെ തുടര്‍ന്ന് ക്വാളിഫയര്‍ 1 ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ റിസർവ് ദിനം ഇല്ലാത്തതിനാൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. അങ്ങനെയെങ്കിൽ ഫൈനല്‍ ബെര്‍ത്തിനായി എലിമിനേറ്ററിലെ വിജയികളുമായിട്ടായിരിക്കും രാജസ്ഥാന്റെ പോരാട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ളേ ഓഫിലെത്തിയില്ലെങ്കിലും ഈ സീസണിൽ ഇഷ്ടം പോലെ പോസിറ്റീവുകളുണ്ട്: രോഹിത് ശർമ