Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോനെ, എൻ്റെ റെക്കോർഡ് തകർക്കാൻ നോക്കി നടുവൊടിഞ്ഞ് കിടക്കരുത്, ഉമ്രാൻ മാലിക്കിന് അക്തറിൻ്റെ ഉപദേശം

മോനെ, എൻ്റെ റെക്കോർഡ് തകർക്കാൻ നോക്കി നടുവൊടിഞ്ഞ് കിടക്കരുത്, ഉമ്രാൻ മാലിക്കിന് അക്തറിൻ്റെ ഉപദേശം
, വ്യാഴം, 5 ജനുവരി 2023 (20:32 IST)
ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് 155 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ പന്ത് ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ പുറത്താക്കിയിരുന്നു. ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ റെക്കോർഡ് മറികടന്ന് ഒരു ഇന്ത്യൻ ബൗളറുടെ പേരിലുള്ള ഏറ്റവും വേഗതയേറിയ പന്തെന്ന റെക്കോർഡ് ഈ പന്ത് സ്വന്തമാക്കിയിരുന്നു.
 
153.2 കിലോമീറ്റർ വേഗതയിലെറിഞ്ഞ ബുമ്രയുടെ റെക്കോർഡാണ് താരം മറികടന്നത്. 2003ൽ പാക് എക്സ്പ്രസ് പേസറായ ഷൊയേബ് അക്തർ കുറിച്ച 161 കിലോമീറ്റർ വേഗതയുള്ള പന്തിനെ താൻ ഭാഗ്യവാനാണെങ്കിൽ തകർക്കുമെന്ന് ഉമ്രാൻ പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് പാക് താരം ഷോയെബ് അക്തർ.
 
ഉമ്രാൻ തൻ്റെ റെക്കോർഡ് തകർക്കുന്നതിൽ താൻ സന്തോഷവാനാണെന്നും എന്നാൽ അതിനായുള്ള ശ്രമത്തിൽ തൻ്റെ എല്ലൊടിക്കാൻ താരം മെനക്കെടരുതെന്നും അക്തർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പവർ പ്ലേയിൽ ഫുൾ പവറായി ശ്രീലങ്ക, ഇന്ത്യ പ്രതിരോധത്തിൽ