Webdunia - Bharat's app for daily news and videos

Install App

Hardik Pandya: ക്യാപ്റ്റന്‍ പാണ്ഡ്യ സൂപ്പറാ..! ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം പ്ലേ ഓഫ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ കയറുന്നത്

Webdunia
ചൊവ്വ, 16 മെയ് 2023 (08:40 IST)
Hardik Pandya: നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ച് 2023 ഐപിഎല്‍ സീസണില്‍ ആദ്യമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 13 കളികളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 18 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കയറിയിരിക്കുന്നത്. ശേഷിക്കുന്ന ഒരു മത്സരം തോറ്റാലും ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പാണ്. മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ളതിനാല്‍ ഗുജറാത്ത് തന്നെയായിരിക്കും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുക. 
 
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ കയറുന്നത്. കഴിഞ്ഞ സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ആദ്യമായി ഐപിഎല്‍ കളിക്കുന്നത്. ആദ്യ സീസണില്‍ തന്നെ കിരീടം നേടി ഗുജറാത്ത് എല്ലാവരെയും ഞെട്ടിച്ചു. ഇപ്പോള്‍ ഇതാ രണ്ടാം വര്‍ഷത്തിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക്. തുടര്‍ച്ചയായി രണ്ട് ഫൈനലുകള്‍ കളിച്ച ടീം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒന്നാം ക്വാളിഫയറിലെ ജയം മാത്രം മതി ഗുജറാത്തിന്. 
 
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ ആരാധകര്‍ പുകഴ്ത്തുകയാണ്. മികച്ച ടീമുകള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തന്റെ ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചതില്‍ ഹാര്‍ദിക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിലെ ഓരോ താരത്തെ കുറിച്ചും ഹാര്‍ദിക്കിന് നന്നായി അറിയാം. അതാണ് ഗുജറാത്തിന്റെ വിജയരഹസ്യം. ഹാര്‍ദിക്കില്‍ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെ കാണാമെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments