Webdunia - Bharat's app for daily news and videos

Install App

വയസായ നായയുമായി താരതമ്യം ചെയ്‌തു; വിമര്‍ശകനെ പൊളിച്ചടുക്കി ഹര്‍ഭജന്റെ ട്വീറ്റ്

വയസന്‍ നായയുമായി താരതമ്യം ചെയ്‌തു; വിമര്‍ശകനെ പൊളിച്ചടുക്കി ഹര്‍ഭജന്റെ ട്വീറ്റ്

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (12:53 IST)
ക്രിക്കറ്റിലെ താങ്കളുടെ നല്ല കാലം കഴിഞ്ഞുവെന്നും അതിനാല്‍ വിരമിക്കണമെന്നും ഉപദേശിച്ച വ്യക്തിക്ക് ചുട്ട മറുപടിയുമായി ഹര്‍ഭജന്‍ സിംഗ്. നോയല്‍ സ്മിത്ത് എന്നയാള്‍ക്കാണ് താരം രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

പരിശീലനം വീണ്ടും ആരംഭിച്ചതായി ചൂണ്ടിക്കാണിച്ചാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പുതിയ ചിത്രം പങ്കുവച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയെങ്കിലും വിരമിക്കണമെന്നും താങ്കളുടെ നല്ല കാലം കഴിഞ്ഞുവെന്നുമായിരുന്നു നോയല്‍ സ്മിത്ത് ഭാജിക്ക് നല്‍കിയ ഉപദേശം.

“ പ്രായമായ നായയ്‌ക്ക് പുതിയ തന്ത്രങ്ങള്‍ പഠിക്കാന്‍ സാധിക്കില്ല. ഈ നല്ല സമയത്തു തന്നെ ക്രിക്കറ്റ് മതിയാക്കുന്നതാകും താങ്കള്‍ക്ക് നല്ലത്. മുന്‍ഗാമികളെപ്പോലെ നിങ്ങള്‍ മണ്ടത്തരം കാണിക്കാതിരിക്കണം. ക്രിക്കറ്റിലെ നിങ്ങളുടെ നല്ല ദിനങ്ങള്‍ കടന്നു പോയി കഴിഞ്ഞു ”- എന്നുമാണ് നോയല്‍ ട്വീറ്റ് ചെയ്‌തത്.

ആരാധകന്റെ ഉപദേശത്തില്‍ ഭാജി രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്.

“ നിങ്ങളെ പോളുള്ളവര്‍ക്ക് പ്രായമായാല്‍ കുരയ്‌ക്കാന്‍ മാത്രമെ കഴിയു. ജീവിതത്തില്‍ ആര്‍ജ്ജിച്ചെടുത്ത ഈ നേട്ടം നിങ്ങള്‍ തുടര്‍ന്നും ചെയ്‌തു കൊള്ളുക. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ മനസ് കാണിക്കാത്ത നിങ്ങള്‍ പരാജയപ്പെട്ടു കഴിഞ്ഞു. എല്ലാ ദിവസവും നമുക്ക് പുതിയ കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ സാധിക്കും. നിങ്ങളുടെ വഴി മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ ”- എന്നുമായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments