Webdunia - Bharat's app for daily news and videos

Install App

ടി20യിൽ ഗോട്ട്, ഏകദിനത്തിൽ ഡക്ക്: വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്

Webdunia
ഞായര്‍, 19 മാര്‍ച്ച് 2023 (14:46 IST)
സമീപകാലത്തായി ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്താണെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം അത് സൂര്യകുമാർ യാദവ് ആണെന്നായിരിക്കും.30 വയസിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ നടത്തുന്നത്. എന്നാൽ ഏകദിനമത്സരങ്ങളിൽ തൻ്റെ ടി20യിലെ ഫോം ആവർത്തിക്കുന്നതിൽ പൂർണ്ണപരാജയമാകുകയാണ് സൂര്യകുമാർ.
 
ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ പൂജ്യനായതിന് പിന്നാലെ രണ്ടാം ഏകദിനത്തിലും പൂജ്യനായാണ് സൂര്യയുടെ മടക്കം. ടി20യിൽ ഉദിച്ചുയരുമ്പോൾ ഏകദിനത്തിൽ കാർമേഘങ്ങളുടെ മറവിലാണ് ഇപ്പോഴും സൂര്യകുമാർ യാദവ്. 22 ഏകദിനങ്ങളിൽ നിന്നും 25.47 ശരാശരിയിൽ 433 റൺസ് മാത്രമാണ് സൂര്യയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളത്.64 റൺസാണ് താരത്തിൻ്റെ ഈ ഫോർമാറ്റിലെ ഉയർന്ന സ്കോർ.
 
അതേസമയം ടി20 ക്രിക്കറ്റിൽ മറ്റാർക്കും തന്നെ അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് സൂര്യയുടെ പേരിലുള്ളത്. 47 ടി20 മത്സരങ്ങളിൽ നിന്നും 175.76 പ്രഹരശേഷിയിൽ 46.53 ബാറ്റിംഗ് ശരാശരിയിൽ 1675 റൺസാണ് താരം ഇതിനോടകം നേടിയിട്ടുള്ളത്. 3 സെഞ്ചുറികളും ഇതിൽ ഉൾപ്പെടും.അതേസമയം ഏകദിനത്തിൽ താരം തൻ്റെ മികവിൻ്റെ പകുതി പോലും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments