Webdunia - Bharat's app for daily news and videos

Install App

ആ ഇന്ത്യൻ താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയതാണ്, പക്ഷേ തിരിച്ചുവരവ് അത്ഭുതപ്പെടുത്തി- മഗ്രാത്ത്

അഭിറാം മനോഹർ
വ്യാഴം, 27 ഫെബ്രുവരി 2020 (12:11 IST)
ന്യൂസിലൻഡിനെതിരായ മത്സരത്തിലെ ഇന്ത്യൻ പേസ് ബൗളിംഗ് നിരയെ അഭിനന്ദിച്ച് മുൻ ഓസീസ് ബൗളറും ഇതിഹാസ താരവുമായ ഗ്ലെൻ മഗ്രാത്ത്. മത്സരത്തിൽ ഇന്ത്യയുടെ പേസ് ബൗളിംഗ് താരമായ ഇഷാന്ത് ശർമ്മയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. വളരെയധികം പരിചയ സമ്പത്തുള്ള കളിക്കാരനാണ് ഇഷാന്ത്.കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവ് ഗംഭീരമാണ്. ഇഷാന്തിന്റെ കരിയര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അവസാനിച്ചുവെന്നാണ് ഞാൻ കരുതിയത്. എന്നാൽ അയാൾ തന്റെ ബൗളിംഗിന്റെ മൂർച്ചക്കൂട്ടി മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും മഗ്രാത്ത് പറഞ്ഞു.
 
ഇഷാന്ത് പരിക്കേറ്റ് തിരിച്ചെത്തിയ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ അഞ്ച് വിക്കറ്റ് നേടി. ബൂമ്രയും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ലോകത്തിലേറ്റവും മികച്ച പേസ് നിരകളിൽ ഒന്നാണ് ഇന്ത്യക്കുള്ളതെന്നും ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് നിര കൂടുതല്‍ ശക്തി പ്രകടിപ്പിക്കുമെന്നാണ് വിശ്വാസമെന്നും താരം പറഞ്ഞു.
 
ഷമിയുടെ വേഗം മികച്ചതാണെന്നും അനുഭവസമ്പത്തും കളിയെക്കുറിച്ച് അറിവുമുള്ള അദ്ദേഹത്തിന് എത് ദിശയിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് അപാരമാണെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സീനിയർ ബൗളറായ ഇഷാന്ത് ശർമ്മക്ക് തിളങ്ങാൻ സാധിച്ചിരുന്നെങ്കിലും ബു‌മ്രയും ഷമിയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലെ ജയം അഭിമാനപ്രശ്‌നം കൂടിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments