Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും മികച്ച പേസർ ആ ഇന്ത്യാക്കാരൻ: ഗ്ലെൻ മഗ്രാത്ത്

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2020 (12:03 IST)
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച പേസർമാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യൻ പേസ് ബൗളറായ ജസ്‌പ്രീത് ബു‌മ്രയേയും ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയെയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായി ഓസ്ട്രേലിയൻ ഇതിഹാസം വിലയിരുത്തുന്നത്.
 
ഇന്ത്യൻ താരം ജസ്‌പ്രീത് ബു‌മ്രയെ അസാധാരണമായ താരമെന്നാണ് ഗ്ലെൻ മഗ്രാത്ത് വിശേഷിപ്പിക്കുന്നത്. ബു‌മ്രക്ക് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവുമുണ്ടെന്നാണ് മഗ്രാത്ത് പറയുന്നത്. എന്നാൽ ചാമ്പ്യൻ ബൗളർ എന്നാണ് റബാഡക്ക് മഗ്രാത്ത് നൽകുന്ന വിശേഷണം. അതേ സമയം ഇന്ത്യൻ നായകനായ വിരാട് കോലിയും ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് നിലവിലെ ഏറ്റവും മികച്ച ബാറ്റിങ് താരങ്ങളെന്നും മഗ്രാത്ത് പറയുന്നു.
 
സങ്കേതിക തികവുള്ള ക്ലാസ് പ്ലയറാണ് കോലിയെന്നാണ് മഗ്രാത്ത് പറയുന്നത്. സ്മിത്ത് ഒരു ടെസ്റ്റ് ബുക്ക് ബാറ്റ്സ്മാനല്ല  കണ്ണും കൈകളും തമ്മിലുള്ള മികച്ച തരത്തിലുള്ള ഇണക്കമാണ് അയാളെ മികച്ച ബാറ്റ്സ്മാനാക്കുന്നതെന്നും മഗ്രാത്ത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments