Webdunia - Bharat's app for daily news and videos

Install App

ഓപ്പണിംഗ് സ്ഥാനത്തു നിന്നും ആറാം നമ്പരിലേക്ക് രോഹിത് വീഴുമോ ?; ഓസീസ് പര്യടനത്തില്‍ ഗാംഗുലിയുടെ ആവശ്യം നടക്കുമോ ?

ഓപ്പണിംഗ് സ്ഥാനത്തു നിന്നും ആറാം നമ്പരിലേക്ക് രോഹിത് വീഴുമോ ?; ഓസീസ് പര്യടനത്തില്‍ ഗാംഗുലിയുടെ ആവശ്യം നടക്കുമോ ?

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (17:43 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും സൂപ്പര്‍താരം രോഹിത് ശര്‍മ്മയെ ഒഴിവാക്കിയ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഹിറ്റ്‌മാന് അനുകൂലമായി ശബ്‌ദിച്ചിട്ടും ഫലമുണ്ടായില്ല.

ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സെലക്‍ടര്‍മാരുടെ രീതിക്കെതിരെ രോഹിത്തും ശബ്‌ദമുയര്‍ത്തിയിരുന്നു. എന്നാല്‍ രോഹിത്തിനു വേണ്ടി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.

“ ഓസീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഹിത്തിനെ കളിപ്പിക്കണം. ആ‍റാം നമ്പരില്‍ അദ്ദേഹത്തെ ഇറക്കാവുന്നതാണ്. മികച്ച ഫോമില്‍ കളിക്കുന്ന രോഹിത്തിനു ഓസ്‌ട്രേലിയന്‍ പിച്ചില്‍
നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്“ - എന്നും ഗാംഗുലി പറഞ്ഞു.

നല്ല ഫോമിലുള്ള ആത്മവിശ്വാസമുള്ള ഒരു താരത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അതിനാല്‍ രോഹിത്തിനെ ഓസീസ് പര്യടനത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇപ്രാവശ്യം ടീമിന് വിജയ പ്രതീക്ഷയുണ്ടെന്നും  ഗാംഗുലി വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments