Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021ലെ ഹീറോകൾ, എന്നാൽ ഇത്തവണ ഫ്ലോപ്പ്, ദുരന്തമായ അഞ്ച് താരങ്ങൾ ഇവർ

2021ലെ ഹീറോകൾ, എന്നാൽ ഇത്തവണ ഫ്ലോപ്പ്, ദുരന്തമായ അഞ്ച് താരങ്ങൾ ഇവർ
, തിങ്കള്‍, 23 മെയ് 2022 (19:31 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പുതിയ താരങ്ങളുടെ ഉദയങ്ങൾക്കൊപ്പം പല താരങ്ങളും നിറം മങ്ങുന്നതിനും ഇത്തവണ ഐപിഎൽ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷ നൽകിയ താരങ്ങൾ പലരും ഇത്തവണ ആരാധകരെ നിരാശരാക്കുകയായിരുന്നു.
 
കഴിഞ്ഞ സീസണിൽ 40.9 ശരാശരിയിൽ 441 റൺസുമായി തകർത്തടിച്ച പഞ്ചാബ് നായകൻ മായങ്ക് അഗർവാളാണ് ഇത്തവണ നിറം മങ്ങിയ താരങ്ങളിൽ പ്രമുഖൻ.12 മത്സരത്തില്‍ നിന്ന് 17.73 ശരാശരിയില്‍ 195 റണ്‍സാണ് ഈ സീസണിൽ മായങ്ക് നേടിയത്. 2021 ലെ കണ്ടുപിടുത്തമായിരുന്ന വെങ്കിടേഷ് അയ്യർക്കും ഇത്തവണത്തെ ഐപിഎൽ സീസൺ ഒരു ദുരന്തകഥയായിരുന്നു. കഴിഞ്ഞ സീസണിൽ 10 ഇന്നിങ്‌സുകളിൽ നിന്ന് 41.11 ശരാശരിയിൽ 370 റൺസ് നേടിയ താരം ഇത്തവണ 12 മത്സരങ്ങളിൽ നിന്ന് 16.55 ശരാശരിയിൽ വെറും 182 റൺസാണ് നേടിയത്.
 
മുംബൈ ഇന്ത്യൻസ് വിജയങ്ങളുടെ നെടുന്തൂണായിരുന്ന കിറോൺ പൊള്ളാർഡാണ് നിറം മങ്ങിയവരുടെ കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ. 2022 സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 144 റൺസ് നേടാൻ മാത്രമാണ് താരത്തിനായത്. റൺ നിരക്ക് ഉയർത്തുന്നതിൽ താരം പരാജയമായപ്പോൾ പൊള്ളാർഡ് സീസണിൽ ടീമിന് ബാധ്യതയാവുകയും ചെയ്തു.
 
15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകളുമായി കഴിഞ്ഞ സീസണിൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ ബെംഗളുരുവിന്റെ ഹർഷൻ പട്ടേലാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.കഴിഞ്ഞ സീസണിലെ അത്ഭുതതാരമായിരുന്ന വരുൺ ചക്രവർത്തിയാണ് തീർത്തും പരാജയമായ മറ്റൊരു താരം.പ്ലെയിങ് ഇലവനിൽ പോലും പലപ്പോഴും ഇടം നഷ്ടപ്പെട്ട ചക്രവർത്തി 11 മത്സരങ്ങളിൽ നിന്ന് ൬ വിക്കറ്റാണ് ഇത്തവണ സ്വന്തമാക്കിയത്.
 
ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും അമ്പേ നിറം മങ്ങുന്നതിനും ഇത്തവണ ഐപിഎൽ സാക്ഷിയായി. ഒരു അർധസെഞ്ചുറി പോലുമില്ലാതെയാണ് ഇത്തവണ രോഹിത് ശർമ തന്റെ ഐപിഎൽ സീസൺ അവസാനിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിച്ചാൽ ഫൈനൽ, തോറ്റാൽ ഒരവസരം കൂടെ : കപ്പുയർത്താനാകുമോ സഞ്ജുവിന്?