Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ താരലേലത്തിന് 590 കളിക്കാർ, അന്തിമ പട്ടിക പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (16:32 IST)
ഫെബ്രുവരി 12,13 തിയതികളിലായി നടക്കുന്ന ഐപിഎൽ താര ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് മുന്നിലെത്തുക 590 ക്രിക്കറ്റ് താരങ്ങൾ. 590 പേരിൽ 228 താരങ്ങൾ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചവരും 335 താരങ്ങൾ ഇതുവരെ അരങ്ങേറ്റം നടത്താത്തവരുമാണ്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് കളിക്കാരും ഇക്കുറി ലേലത്തിനുണ്ട്.
 
ശ്രേയസ് അയ്യർ,ശിക്ഹർ ധവാൻ,ആർ അശ്വിൻ,മുഹമ്മദ് ഷമി,ഇഷാൻ കിഷൻ,രഹാനെ,സുരേഷ് റെയ്‌ന,ചഹൽ,വാഷിങ്‌ടൺ,സുന്ദർ,ശാർദൂൽ ഠാക്കൂർ,ദീപക് ചാഹർ,ഇഷാന്ത് ശർമ,ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലുള്ള പ്രമുഖ ഇന്ത്യൻ താരങ്ങൾ.
 
590 കളിക്കാരിൽ 48 പേരുടെ അടിസ്ഥാന വില 2 കോടിയാണ്. 1.5 കോടി അടിസ്ഥാന വിലയുള്ള 20 കളിക്കാരുണ്ട്. 34 കളിക്കാരുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്.ഓസ്ട്രേലിയയിൽ നിന്ന് മാത്രം 47 കളിക്കാരാണ് ഫൈനൽ ലേലത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടത്.
 
34 വെസ്റ്റിൻഡീസ് താരങ്ങൾ, സൗത്താഫ്രിക്കയിൽ നിന്ന് 33, ന്യൂസിലൻഡ് 24,23 വീതം ഇംഗ്ലണ്ട്,ശ്രീലങ്കൻ താരങ്ങൾ. 17 അ‌ഫ്‌ഗാൻ താരങ്ങൾ ലേലത്തിനെത്തും. ബംഗ്ലാദേശ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും 5 വീതം താരങ്ങൾ, നമീബിയയിൽ നിന്നും മൂന്നും സ്കോട്ട്‌ലൻഡിൽ നിന്നും രണ്ടും കളിക്കാരുണ്ട്. സിംബാ‌വ്‌വെ,നേപ്പാൾ യുഎസ്എ എന്നിവിടങ്ങളിൽ നിന്നും ഓരോ കളിക്കാരും ലേലത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

വളരുന്ന പിള്ളേരുടെ ആത്മവിശ്വാസം തകർക്കരുത്, അസം ഖാനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ മോയിൻ ഖാൻ

അടുത്ത ലേഖനം
Show comments