Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റൻ രോഹിത് ഹിറ്റല്ല, ഫ്ളോപ്പ് മാൻ: വിമർശനം ശക്തം

Webdunia
വെള്ളി, 11 നവം‌ബര്‍ 2022 (14:57 IST)
ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന് പരാജയപ്പെട്ടതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെയുള്ള വിമർശനം ശക്തമാകുന്നു. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും ക്യാപ്റ്റനെന്ന നിലയിൽ അത് മുതലാക്കാൻ താരത്തിനായില്ലെന്നും ബാറ്റർ എന്ന നിലയിലും പൂർണ്ണ പരാജയമായിരുന്നു രോഹിത്തെനും ആരാധകർ പറയുന്നു.
 
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തിളങ്ങിയ യൂസ്വേന്ദ്ര ചാഹലിനെ എന്തുകൊണ്ട് കളിപ്പിച്ചെന്നും മോശം ഫോമിലായിട്ടും അക്സർ പട്ടേലിന് എന്തുകൊണ്ട് തുടർച്ചയായ അവസരങ്ങൾ നൽകിയെന്നും ആരാധകർ ചോദിക്കുന്നു. സെമിയിൽ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചില്ലെന്നും ഹാർദ്ദിക്കിനെ പന്തെറിയിപ്പിക്കാൻ വൈകിയതായും ആരാധകർ വിമർശിക്കുന്നു.
 
ടൂർണമെൻ്റിൽ നെതർലൻഡ്സിനെതിരായ അർധസെഞ്ചുറി മാറ്റിവെച്ചാൽ ബാറ്ററെന്ന നിലയിലും രോഹിത് പൂർണ്ണ പരാജയമായിരുന്നു. നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ ഓപ്പണറായി വന്ന് 28 പന്തിൽ നിന്നും വെറും 28 റൺസാണ് രോഹിത് നേടിയത്. പവർ പ്ലേ ഓവറുകൾ മുതലാക്കാതെയുള്ള ഈ മെല്ലെപ്പോക്ക് 10-15 റൺസോളം ഇന്ത്യൻ സ്കോറിൽ കുറവ് വരുത്തിയെന്നും ആരാധകർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments