കഴിഞ്ഞ ദിവസമാണ് ഇത്തവണത്തെ ഐപിഎൽ സീസണിലെ സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക ഓസ്ട്രേലിയൻ ഡേവിഡ് വാർണറായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ രണ്ട് സീസണിലും ഹൈദരാബാദിനെ മികച്ച രീതിയിൽ നയിച്ച ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണെ മാറ്റിയാണ് പുതിയ തീരുമാനമുണ്ടായത്.തീരുമാനം പുറത്ത് വന്നതോടെ ടീമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ.
2014 മുതൽ 2017 ഹൈദരാബാദ് നായകനായ വാർണർക്ക് 2018ലെ പന്തുചുരുണ്ടൽ വിവാദത്തെ തുടർന്നാണ് ഹൈദരാബാദിന്റെ നായകസ്ഥാനം നഷ്ടമാകുന്നത്.എന്നാൽ ഇക്കുറി വാർണർ മുഴുവൻ സമയവും കളിക്കാൻ ഉണ്ടാവുമെന്നതിനാൽ വാർണറെ നായകാനാക്കുകയായിരുന്നു. എന്നാൽ ടീമിനെ കഴിഞ്ഞ രണ്ട് സീസണുകളിൽ മികച്ച രീതിയിൽ നയിച്ച വില്യംസണിനെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
വില്യംസണിന് പകരം വാർണരെ ക്യാപ്‌റ്റനാക്കിയതിൽ വലിയ എതിർപ്പാണ് ആരാധകരിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. വില്യംസണിന്റെ കാര്യത്തിൽ സങ്കടമുണ്ടെന്നും ഈ ടീമിൽ നിന്നും റിലീസ് ചെയ്യാൻ ഹൈദരാബാദ് തയ്യറാവണമെന്ന തരത്തിലാണ് പല ആരാധകരും പ്രതികരിച്ചിരിക്കുന്നത്.