Webdunia - Bharat's app for daily news and videos

Install App

'ഈ കളിയും കൊണ്ടാണോ ലോകകപ്പിന് പോകുന്നത്?' ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (13:51 IST)
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കെതിരെ ആരാധകര്‍. ട്വന്റി 20 ഫോര്‍മാറ്റിലെ ശ്രേയസ് അയ്യരുടെ മെല്ലെപ്പോക്ക് ഇന്ത്യക്ക് ദോഷം ചെയ്യുമെന്നാണ് ആരാധകരുടെ അഭിപ്രായം. പേസ് ബൗളര്‍മാരെ നേരിടാന്‍ ശ്രേയസ് അയ്യര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പേസ് ബൗളര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ശ്രേയസ് തയ്യാറാകണമെന്ന് ആരാധകര്‍ പറയുന്നു. 
 
ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ആക്രമിച്ച് കളിക്കുകയാണ് തങ്ങളുടെ പദ്ധതിയെന്നാണ് ശ്രേയസ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം പറഞ്ഞത്. എന്നാല്‍ ശ്രേയസ് അയ്യരുടെ ബാറ്റില്‍ നിന്ന് ആ രീതിയിലല്ല റണ്‍സ് വരുന്നത്. സ്പിന്നിനെ ആക്രമിച്ച് കളിക്കുന്ന ശ്രേയസ് പേസ് ബൗളര്‍മാര്‍ക്കെതിരെ പരുങ്ങലിലാകുന്നു. 
 
ട്വന്റി 20 ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ ശ്രേയസിനെ പോലൊരു ബാറ്റര്‍ എങ്ങനെ തിളങ്ങുമെന്നതാണ് സംശയം. ഓസ്‌ട്രേലിയയില്‍ പേസ് ബൗളര്‍മാരെ വച്ചായിരിക്കും എതിരാളികള്‍ തന്ത്രങ്ങള്‍ മെനയുക. സ്പിന്നര്‍മാര്‍ക്ക് പൊതുവെ പ്രാധാന്യം കുറവായിരിക്കും. അവിടെയാണ് ശ്രേയസ് അയ്യര്‍ എത്രത്തോളം ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ശക്തി പകരുമെന്ന സംശയം ബാക്കിയാകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments