Webdunia - Bharat's app for daily news and videos

Install App

റൺസ് കണ്ടെത്താനാവാതെ ശ്രേയസും പന്തും, സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകണമെന്ന് ആരാധകർ

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (16:12 IST)
വെസ്റ്റിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് കണ്ടെത്താൻ സാധിക്കാത്ത ശ്രേയസ് അയ്യർക്കും റിഷഭ് പന്തിനും വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ ആരാധകർ. ഇരുവരെയും ടീമിൽ നിന്നും ഒഴിവാക്കി പകരം സഞ്ജു സാംസണിന് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം.
 
ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവും ദീപക് ഹൂഡയും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ ടീമിലുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയ്യിങ് ഇലവനിൽ ഇടം നേടാൻ സഞ്ജുവിനും ദീപക് ഹൂഡയ്ക്കും സാധിച്ചിരുന്നില്ല.
 
ആദ്യ ടി20യിൽ പൂജ്യത്തിന് പുറത്തായ ശ്രേയസ് അയ്യർ രണ്ടാം മത്സരത്തിൽ വെറും 10 റൺസ് മാത്രമാണ് നേടിയത്. ടി20യിൽ സമാനമായ കണക്കാണ് റിഷഭ് പന്തിനുമുള്ളത്. ആദ്യ മത്സരത്തിൽ 14 റൺസ് മാത്രമെടുത്ത പന്ത് രണ്ടാം മത്സരത്തിൽ 24 റൺസെടുത്ത് പുറത്തായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments