Webdunia - Bharat's app for daily news and videos

Install App

സിറാജും ബൂമ്രയും എറിഞ്ഞിട്ടു, ഇംഗ്ലണ്ടിനെ 151 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

സുബിന്‍ ജോഷി
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (23:27 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് വന്‍ വിജയം. 151 റണ്‍സിന്‍റെ മഹാവിജയമാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ നേടിയെടുത്തത്. ഇംഗ്ലണ്ടിന്‍റെ പേരുകേട്ട ബാറ്റിംഗ് നിര ഇന്ത്യന്‍ പേസര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിഷ്‌പ്രഭരായപ്പോള്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.
 
272 റണ്‍സ് വിജയലക്‍ഷ്യം മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 120ന് എല്ലാവരും പുറത്തായപ്പോള്‍ ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ഇന്ത്യയ്‌ക്ക് നേടാനായത് ഐതിഹാസികമായ ജയം. ഇന്ത്യന്‍ ബൌളര്‍മാരില്‍ മുഹമ്മദ് സിറാജ് നാലും ജസ്‌പ്രീത് ബൂമ്ര മൂന്നും വിക്കറ്റുകള്‍ പിഴുതു. ഇഷാത് ‌ശര്‍മ്മ രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 

നേരത്തേ ആറുവിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ വാലറ്റം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് കാഴ്‌ചവച്ചത്. ജസ്‌പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും ചേര്‍ന്ന കൂട്ടുകെട്ട് വേര്‍പിരിയാതെ ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 89 റണ്‍സാണ്. എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 298 റണ്‍സിലെത്തി നില്‍ക്കേ ഇന്ത്യ ഡിക്ലയര്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന് വിജയലക്‍ഷ്യം 272 റണ്‍സ്. 
 
എന്നാല്‍ കളിയുടെ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രതിസന്ധിയില്‍ ടീമിനെ രക്ഷിച്ചെടുക്കുന്നതില്‍ പേരുകേട്ട ജോ റൂട്ടിനുപോലും പിടിച്ചുനില്‍ക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments