Webdunia - Bharat's app for daily news and videos

Install App

ഒമ്പത് പന്തിൽ ആറ് റൺസ് മാത്രം; പന്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു

റോയ് തോമസ്
തിങ്കള്‍, 11 നവം‌ബര്‍ 2019 (13:56 IST)
മോശം ബാറ്റിങിനെ പറ്റി വിമർശനങ്ങൾ ശക്തമാകുമ്പോഴും ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ പ്രകടനത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ ഋഷഭ് പന്ത്. മത്സരത്തിൽ 9 പന്തുകൾ നേരിട്ട പന്ത് വെറും 6 റൺസാണ് നേടിയത്. ഇതിനിടെ കിട്ടുന്ന അവസരങ്ങളിലെല്ലാം പന്ത് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പന്തിന് പകരം മലയാളി താരം സഞ്ചു സാംസണിന് അവസരം നൽകണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയകളിൽ ശക്തമായി. 
 
പന്തിനെ വിമർശിക്കരുതെന്നും അദ്ദേഹത്തിന് കഴിവ് തെളിയിക്കാൻ അവസരം നൽകണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞിരുന്നുവെങ്കിലും ഇഷാൻ കിഷനേയും സഞ്ചുവിനേയും പോലെയുള്ള താരങ്ങൾ വെളിയിൽ നിൽക്കുമ്പോൾ പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്ന ടീം മാനേജ്മെന്റ് നടപടികളോട് യോജിക്കുവാൻ സാധില്ലെന്നാണ് ആരാധകരുടെ പക്ഷം. 
 
നാഗ്പൂരിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ വളരെ അശ്രദ്ധമായാണ് പന്ത് തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. പന്തിന്റെ പേസ് കൃത്യമായി  മനസിലാക്കാൻ ശ്രമിക്കാതിരുന്ന  ഋഷഭ് പന്ത് വമ്പനടിക്കുള്ള ശ്രമത്തിൽ ബൗൾഡ് ആവുകയായിരുന്നു.  ബാറ്റിങിൽ മാത്രമല്ല വിക്കറ്റിന് പുറകിലും നിരാശപ്പെടുത്തുന്നതായിരുന്നു പന്തിന്റെ പ്രകടനം. ഇതോടെ പന്തിനെ മാറ്റി ധോണിയെ തിരികേ ടീമിലേക്ക് എത്തിക്കണമ്മെന്നുള്ള ആവശ്യങ്ങളും ഒരു ഭാഗത്ത് ശക്തമായിട്ടുണ്ട്. മത്സരത്തിൽ പലപ്പോളും ഗ്രൗണ്ടിൽ നിന്നും ധോണി ധോണി വിളികളും ഉയർന്നിരുന്നു.
 
പന്ത് ഇത്തരത്തിൽ തുടരെ നിരാശപ്പെടുത്തുമ്പോഴും ടീമിലുള്ള സഞ്ചുവിന് അവസരം നൽകാത്ത ടീം മാനേജ്‌മെന്റ് തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments