Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ രാജിയും യുവരാജിന്റെ ടീമിലെ സ്ഥാനവും; പൊട്ടിത്തെറിച്ച് യുവിയുടെ പിതാവ്

ധോണി നായകസ്ഥാനം ഒഴിഞ്ഞത് നേട്ടമായെന്ന് യുവരാജിന്റെ പിതാവ്

Webdunia
ബുധന്‍, 11 ജനുവരി 2017 (14:30 IST)
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്ത്.

ധോണി നായകസ്ഥാനത്ത് നിന്ന് മാറിയതു കൊണ്ടാണ് യുവരാജിന് ടീമില്‍ വീണ്ടും അവസരം ലഭിച്ചത്. നായകസ്ഥാനത്തു നിന്ന് ധോണി മാറിയാല്‍ മാത്രമെ തന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയുള്ളൂവെന്ന് രണ്ട് വര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നതാ‍ണെന്നും യുവരാജിന്റെ പിതാവ്  യോഗരാജ് സിംഗ് വ്യക്തമാക്കി.

മഹാരാഷ്ട്ര ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗരാജിന്റെ പ്രതികരണം.

യുവരാജിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ധോണിക്കെതിരെ രൂക്ഷ ആരോപണമായിരുന്നു യോഗരാജ് നടത്തിയത്. യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ധോണിയാണെന്നും അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു.

അതേസമയം, നായകസ്ഥാനം രാജിവച്ച ധോണിയെ പുകഴ്‌ത്തി കഴിഞ്ഞ ദിവസം യുവരാജ് രംഗത്തെത്തിയിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണ്. അദ്ദേഹവുമൊത്ത് എന്നും ആസ്വദിച്ചാണ് കളിച്ചത്. ഇതാണ് കൃത്യമായ സമയം എന്ന തോന്നല്‍ മൂലമാകാം അദ്ദേഹം നായകസ്ഥാനം കൈമാറാന്‍ തീരുമാനിച്ചതെന്നും യുവി വ്യക്തമാക്കിയിരുന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments