Webdunia - Bharat's app for daily news and videos

Install App

ധോണി ഡ്രസിംഗ് റൂമിലുണ്ടെങ്കില്‍ ടീമിന്റെ അവസ്ഥ എന്തായിരിക്കും ?; തുറന്ന് പറഞ്ഞ് രാഹുല്‍

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (16:47 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെങ്കിലും ഡ്രസിംഗ് റൂമിന്റെ നാഥന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ഗ്രൌണ്ടിലും പുറത്തും നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ധോണിയാണ്. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശാന്‍ കോഹ്‌ലിയെ സഹായിക്കുന്നതാണ് മുന്‍ നായകന്റെ സാന്നിധ്യം.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമടക്കമുള്ളവര്‍ ധോണിയാണ് ടീമിന്റെ നട്ടെല്ല് തുറന്നു പറഞ്ഞിട്ടുണ്ട്. പരിശീലകന്‍ രവി ശാസ്‌ത്രിക്കും ഇക്കാര്യത്തില്‍ സംശമില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് റാഞ്ചിയിലെത്തിയ കെഎല്‍ രാഹുലും സമാനമായ നിലപാട് ആവര്‍ത്തിച്ചു.

ഡ്രസിംഗ് റൂമില്‍ എല്ലാവരുടെയും വല്യേട്ടനാണ് ധോണിയെന്നാണ് രാഹുല്‍ പറഞ്ഞത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട  എന്ത് കാര്യവും അദ്ദേഹവുമായി പങ്കുവയ്‌ക്കാം. ഇക്കാര്യത്തില്‍ മുതിര്‍ന്ന താരമെന്നോ യുവതാരമെന്നോ ഉള്ള വേര്‍തിരിവില്ല. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും മഹി ഭായിയെ സമീപിക്കുന്നവരാണ് ടീമിലുള്ള പരുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഡ്രസിംഗ് റൂമില്‍ ധോണി എന്നും ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും യുവതാരം പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ സന്തോഷകരായ അന്തരീക്ഷം നിലനിര്‍ത്തണമെന്ന വാശിയുള്ളയാളാണ് ധോണിയെന്ന് ധവാന്‍ മുമ്പ് പറഞ്ഞിരുന്നു. പുതുമുഖതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കി അവരിലെ ആത്മവിശ്വാസം നിലര്‍ത്തണമെന്ന നയമാണ് ധോണിക്കുള്ളത്. മഹിയുടെ ഈ നിലപാടാണ് കോഹ്‌ലിയും പിന്തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments