Webdunia - Bharat's app for daily news and videos

Install App

സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സ് തിരഞ്ഞെടുത്ത് ഐസിസി

Webdunia
ശനി, 25 ഏപ്രില്‍ 2020 (12:00 IST)
പിറന്നാൾ ദിനത്തിൽ സച്ചിൻടെൻഡുൽക്കറുടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്‌സ് തിരഞ്ഞെടുത്ത് ഐസിസി.1998ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കോ കോള കപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 131 പന്തില്‍ നേടിയ 143 റണ്‍സാണ് ഐസിസി വോട്ടിങ്ങിലൂടെ മികച്ച ഇന്നിങ്സായി തിരഞ്ഞെടുത്തത്.4216 പേര്‍ വോട്ട് ചെയ്തതയില്‍ 50 .9 ശതമാനം വോട്ടാണ് ഷാര്‍ജയിലെ ഇന്നിംഗ്സിന് ലഭിച്ചത്.പാകിസ്ഥാനെതിരായ 98 റൺസിന്റെ ഇന്നിങ്സ് 49.1% വോട്ട് നേടി രണ്ടാമതെത്തി.
 
ഒമ്പത് ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു പിന്നീട് ഷാർജയിലെ മരുക്കാറ്റ് എന്ന പേരിൽ പ്രശസ്തമായ സച്ചിന്റെ പ്രസിദ്ധമായ ഇന്നിങ്സ്. ഈ മത്സരത്തിൽ മാന്ത്രിക സ്പിൻ ബൗളർ ഷെയ്‌ൻ വോണിനെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി തലയ്ക്ക് മുകളിലൂടെ സച്ചിന്‍ സിക്സറിന് പറത്തുന്ന കാഴ്ച ക്രിക്കറ്റ് ആരാധകര്‍ എങ്ങനെ മറക്കാനാണ്. ആ ദൃശ്യങ്ങൾ ഓർത്ത് പലപ്പോഴും ഉറക്കം വരെ നഷ്ടപ്പെട്ടെന്ന് പിൻകാലത്ത് ഷെയ്‌ൻ വോൺ തന്നെ പറയുകയും ചെയ്‌തു.
 
മത്സരം 26 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കാന്‍ സച്ചിന്റെ ഇന്നിങ്ങ്‌സിനായി. ഫൈനലിൽ വീണ്ടുമൊരു സെഞ്ചുറി പ്രകടനത്തോടെ സച്ചിൻ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments