Webdunia - Bharat's app for daily news and videos

Install App

100 വിക്കറ്റും 1,000 റൺസും: ടി20യിൽ പുതിയ നേട്ടം കുറിച്ച് ദീപ്തി ശർമ

അഭിറാം മനോഹർ
തിങ്കള്‍, 8 ജനുവരി 2024 (14:24 IST)
ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപ്തി ശര്‍മ. ഞായറാഴ്ച നടന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20യിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 27 പന്തില്‍ നിന്നും 30 റണ്‍സുമായി ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍ ആയതും ദീപ്തിയായിരുന്നു.
 
മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരായ അലീസ ഹീലി,ബേത്ത് മൂണി എന്നിവരുടെ വിക്കറ്റുകളും ദീപ്തി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടി20 പരമ്പരയില്‍ ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റുകളെന്ന നേട്ടം ദീപ്തി കൈവരിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ പുരുഷവനിത വിഭാഗങ്ങളില്‍ തന്നെ 100 വിക്കറ്റും 1000 റണ്‍സും സ്വന്തമാക്കുന്ന ഏക താരമാണ് ദീപ്തി ശര്‍മ. മത്സരത്തില്‍ ദീപ്തി മികച്ച പ്രകടനം നടത്തിയെങ്കിലും 6 വിക്കറ്റിന് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച നവി മുംബൈയില്‍ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments