Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാറ്റിങ്ങിൽ തിളങ്ങി രാഹുലും ശ്രേയസും, ഹാട്രിക് സഹിതം 6 വിക്കറ്റുമായി ചാഹർ; പരമ്പര സ്വന്തമാക്കി ഇന്ത്യ

ബാറ്റിങ്ങിൽ തിളങ്ങി രാഹുലും ശ്രേയസും, ഹാട്രിക് സഹിതം 6 വിക്കറ്റുമായി ചാഹർ; പരമ്പര സ്വന്തമാക്കി ഇന്ത്യ

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 11 നവം‌ബര്‍ 2019 (09:39 IST)
ബംഗ്ലാദേശിന്റെ മോഹങ്ങൾ തച്ചുടച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്, താനൊരു മികച്ച ക്യാപ്റ്റൻ ആണെന്ന്. ഹാട്രിക് സഹിതം ആറു വിക്കറ്റെടുത്ത് രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച  ബോളിങ് പ്രകടനവുമായി അരങ്ങുതകർത്ത യുവതാരം ദീപക് ചാഹറിന്റെ മികവിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 
 
3.2 ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങിയാണ് ചാഹർ ആറു വിക്കറ്റ് എടുത്തത്. ഇതോടെ, സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറിൽ എട്ടു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് പിഴുത ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ റെക്കോർഡ് ആണ് ചാഹർ തകർത്തത്. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 19.2 ഓവറിൽ 144 റൺസിനു പുറത്താവുകയായിരുന്നു.
 
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോൽ‌വി രുചിച്ചെങ്കിലും ഉയർത്തെഴുന്നേൽപ്പായിരുന്നു രാജ്ക്കോട്ടിൽ കണ്ടത്. പിന്നാലെ മൂന്നാം മത്സരത്തിൽ ജയം സ്വന്തമാക്കി പരമ്പര ഉറപ്പിക്കുകയും ചെയ്തു.  ചാഹറിനു പുറമെ ഇന്ത്യയ്ക്കായി ശിവം ദുബെ മൂന്നും യുസ്‍വേന്ദ്ര ചെഹൽ ഒരു വിക്കറ്റും നേടി. 
 
174 റൺസ്. ശ്രേയസ് അയ്യർ, കെ.എല്‍. രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ പിടിച്ച് നിന്നത്. രാജ്കോട്ടിൽ താണ്ഡവമാടിയ രോഹിത് ശർമയ്ക്ക് പക്ഷേ മൂന്നാമങ്കത്തിൽ ഒന്നും ചെയ്യാനായില്ല. രണ്ട് റൺസെടുത്ത് ഔട്ടായ രോഹിതിനെയാണ് അവസാന മത്സരത്തിൽ കണ്ടത്. ഋഷഭ് പന്തിനും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു വി. സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയോധ്യക്കേസ്; പ്രതികരണവുമായി വീരേന്ദ്ര സെവാഗ്