Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര

ആഷസ്: സിഡ്നിയിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി

ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര
, തിങ്കള്‍, 8 ജനുവരി 2018 (10:27 IST)
ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍‌വി. ഇന്നിംഗ്സിനും 123 റണ്‍സിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ ചാരമാക്കിയത്. ഈ ജയത്തോടെ ഓസീസ് 4-0ത്തിന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 303 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 180 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് – 346, 180. ഓസ്ട്രേലിയ – 649/7 ഡിക്ലയേർഡ്.
 
ഓസീസ് താരങ്ങളായ പാറ്റ് കുമ്മിൻസ് കളിയിലെ താരമായും നായകന്‍ സ്റ്റീവ് സ്മിത്ത് പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം ദിനം കളി നിർത്തുമ്പോൾ 42 റണ്‍സുമായി ക്യാപ്റ്റൻ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയർ സ്റ്റോയുമായിരുന്നു ക്രീസില്‍. അവസാന ദിനം ജോ റൂട്ട് (58) അർധസെഞ്ചുറി നേടിയെങ്കിലും നിർജലീകരണത്തെ തുടർന്ന് മത്സരത്തിൽനിന്നും പിൻമാറിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 38 റണ്‍സെടുത്ത് ബെയർ സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി ഉറപ്പിച്ചു. 
 
പിന്നീട് ക്രീസിലെത്തിയ മോയിൻ അലിയും (13) ടോം കുറൻ (23) എന്നിവർ ചെറുത്തുനില്‍ക്കാനുള്ള ശ്രമം ന്നടത്തിയെങ്കിലും ഫലം കണ്ടില്ല. ഓസീസിനുവേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നഥാൻ ലിയോണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ 649 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയിരുന്നത്. ഉസ്മാൻ ഖവാജ(171), ഷോണ്‍ മാർഷ്(156), മിച്ചൽ മാർഷ്(101) എന്നിവരുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം