ടീം ഇന്ത്യയ്ക്ക് തിരിച്ചടി; പനി ബാധിച്ച് സൂപ്പര്‍ താരം ആശുപത്രിയില്‍, ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല
രവീന്ദ്ര ജഡേജ ആശുപത്രിയിൽ; ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈറൽ ഇൻഫെക്ഷനെ തുടർന്നു ചികിത്സയിലായതിനാല്‍ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പനി കൂടിയതിനെ തുടര്‍ന്ന് ജഡേജയെ ആശുപത്രിയിലേക്കു മാറ്റിയെന്ന റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
ജഡേജയുടെ സെലക്ഷൻ സംബന്ധിച്ച കാര്യത്തിൽ ടെസ്റ്റിനു മുമ്പ് മാത്രമേ തീരുമാനമെടുക്കൂകയുള്ളൂവെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണർ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തതായും റിപ്പോർട്ടുകളില്‍ പറയുന്നു. കണങ്കാലിനേറ്റ പരിക്കായിരുന്നു ധവാനു ഭീഷണിയായത്. എന്നാല്‍ അദ്ദേഹം ഫിറ്റ്നെസ്സ് വീണ്ടെടുത്തതായും ബിസിസിഐ അറിയിച്ചു.
വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. കേപ് ടൗണിലാണ് മത്സരം. പേസ് ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തുടർച്ചയായ ഒമ്പത് പരമ്പരകള്‍ സ്വന്തമാക്കിയശേഷമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടാനെത്തുന്നത്.