Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ് 2022 : അഞ്ച് സൂപ്പർ പേസർമാരെ തിരെഞ്ഞെടുത്ത് ഡെയ്ൽ സ്റ്റെയ്ൻ

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (18:26 IST)
ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ കടുക്കുമ്പോൾ ഓസീസിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ മികച്ച പ്രകടനമാണ് പേസർമ്മാർ കാഴ്ചവെയ്ക്കുന്നത്. ലോകകപ്പ് സെമി മത്സരങ്ങളിലേക്ക് പുരോഗമിക്കുമ്പോൾ ഇത്തവണത്തെ ലോകകപ്പിൽ പേസ് കൊണ്ട് തന്നെ വിസ്മയിപ്പിച്ച അഞ്ച് താരങ്ങളെ തിരെഞ്ഞെടുത്തിരിക്കുകയാണ് ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്ൻ.
 
ദക്ഷിണാഫ്രിക്കയുടെ സൂപ്പർ പേസർ കഗിസോ റബാഡയാണ് സ്റ്റെയ്നിൻ്റെ ലിസ്റ്റിൽ ആദ്യമുള്ളത്. ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിൻ്റെ നായകനായ റബാഡ ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ അപകടകാരിയാണ്. ദക്ഷിണാഫ്രിക്കയുടെ തന്നെ ആൻ്റിച്ച് നോക്കിയേ ആണ് ലിസ്റ്റിലുള്ള രണ്ടാമത്തെ താരം. ടി20 ലോകകപ്പിൽ മോശമില്ലാത്ത പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്.
 
ഇംഗ്ലണ്ട് പേസർ മാർക്ക് വുഡാണ് ലിസ്റ്റിലെ മൂന്നാമത് ബൗളർ. മികച്ച യോർക്കറുകൾ എറിയാൻ കഴിവുള്ള താരമാണ് മാർക്ക് വുഡ്. ഓസീസിൻ്റെ ഇടം കയ്യൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ലിസ്റ്റിൽ നാലാമത്. പരിചയസമ്പന്നനായ മിച്ചൽ സ്റ്റാർക്ക് മികച്ച ലൈനും ലെഗ്തും കൊണ്ട് എതിരാളിയെ അമ്പരപ്പിക്കുന്ന താരമാണ്. പാകിസ്ഥാൻ്റെ ഷഹീൻ ഷാ അഫ്രീദിയാണ് സ്റ്റെയ്നിൻ്റെ ലിസ്റ്റിലുള്ള അഞ്ചാമത്തെ താരം. ന്യൂ ബോളിൽ ഏറെ അപകടകാരിയായ ഷഹീന് പക്ഷേ ലോകകപ്പിൽ പ്രതീക്ഷിച്ച മികവ് പുലർത്താനായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments