Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കുപിടിയ്ക്കും, ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല; റെയ്നയ്ക്കെതിരെ എൻ ശ്രീനിവാസൻ

ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കുപിടിയ്ക്കും, ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല; റെയ്നയ്ക്കെതിരെ എൻ ശ്രീനിവാസൻ
, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (13:27 IST)
ഐപിഎൽ 13 ആം സീസണിൽ കളിയ്ക്കാനില്ലെന്ന് വ്യക്തമാക്കി വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന യുഎഇ വിട്ടത് സിഎസ്‌കെയെ തന്നെ അമ്പരപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ റെയ്ന ഈ സീസണിൽ കളിയ്ക്കില്ലെന്ന് സിഎസ്‌കെ അധികൃതർ അറിയിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ടീമുമായി ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് റെയ്ന യുഎഇ വിട്ടത് എന്ന് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. പിൻമാറ്റത്തിൽ റെയ്നെയ് പരോക്ഷമയി വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സിഎസ്‌കെ ഉടമയും മുൻ ബിസിസിഐ പ്രസിഡന്റുമായ എൻ ശ്രീനിവാസൻ.
 
'പഴയ കാലത്തെ നടീനടൻമാരെപ്പോലെ താനാണ് ഏറ്റവും വലിയവനെന്ന് ചിന്തയുള്ളവരും പെട്ടന്ന് പ്രകോപിതരാവുന്നവരുമാണ് ക്രിക്കറ്റര്‍മാര്‍. ചെന്നൈ സൂപ്പര്‍ കിങ്സ് എപ്പോഴും ഒരു കുടുംബം പോലെയാണ്. എല്ലാ മുതിര്‍ന്ന താരങ്ങളും ഈ കുടുംബവുമായി നല്ല രീതിയില്‍ ഒത്തുപോവാന്‍ കഴിയുന്നവരുമാണ്. റെയ്നയുടെ അധ്യായത്തില്‍ നിന്നും എത്രയും വേഗം പുറത്തുകടക്കാനാണ് സിഎസ്‌കെയുടെ ശ്രമം. നിങ്ങൾക്ക് അസംതൃപ്തിയുമുണ്ടെങ്കില്‍ തിരിച്ചു പോവണം. ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കു പിടിയ്ക്കും.' 
 
റെയ്നയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ശ്രിനിവാസന്റെ വിമർശനം.  യുഎഇയിലെ തനിയ്ക് ലഭിച്ഛ ഹോട്ടൽ മുറിയിൽ റെയ്നയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു എന്നും, ഇത് മാനേജ്മെന്റിനെ റെയ്ന നേരിട്ട് അറിയിച്ചിരുന്നു എന്നും ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നു. റെയ്നയെ സമാധാനിപ്പിയ്ക്കാൻ ധോണി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വേണ്ടത്ര പരിഗണന ലഭിയ്ക്കുന്നില്ല എന്നതും സിഎസ്‌കെ ക്യാംപിൽ കൊവിഡ് വ്യാപനം ഉണ്ടായതുമാണ് റെയ്നയെ മടങ്ങാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ ഉറച്ച്തന്നെ മെസി