Webdunia - Bharat's app for daily news and videos

Install App

'അതിന് ഒരു സാധ്യതയുമില്ല, മെഗാ ലേലത്തിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യുന്നതാണ് നല്ലത്'

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (12:19 IST)
ഐപിഎൽ 13 ആം സീസണിൽ മഹേന്ദ്ര സിങ് ധോണി ഐ‌പിഎലിൽനിന്നുകൂടി വിരമിയ്ക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താൻ അടുത്ത സീസണിലും കളിയ്ക്കും എന്ന് ധോണി തന്നെ വെളിപ്പെടുത്തി. അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിയ്ക്കും എന്ന് സിഎസ്കെ ടീം മാനേജ്മെന്റും വ്യക്തമാക്കി. എന്നാൽ അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായാൽ ടീമിനെ പൂർണമായും ഉടച്ചുവാർക്കാനാണ് സിഎസ്‌കെയുടെ തീരുമാനം
 
മെഗാ താരലേലം വന്നാൽ മൂന്ന് താരങ്ങളെ മാത്രമേ ടീമിന് നിലനിർത്താനാകു. അതിൽ ഒരു താരം ധോണി തന്നെയായിരിയ്ക്കും. എന്നാൽ മെഗാലേലത്തിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യുന്നാതാണ് നല്ലത് എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സിഎസ്‌കെയ്ക്ക് ഒരു ഉപദേശം എന്നോണമാണ് അതിനുള്ള കാരണം ആകാശ് ചോപ്ര പറയുന്നത്. ധോണിയെ നിലനിർത്തിയാൽ അത് സിഎസ്‌കെയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും എന്ന് ആകാശ് ചോപ്ര പറയുന്നു. 
 
'മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാനിടയുള്ള താരങ്ങളെ മാത്രമെ വന്‍തുക നല്‍കി മെഗാ താരലേലത്തില്‍ ടീമുകള്‍ നിലനിര്‍ത്താന്‍ തയാറാവു. ധോണി വരുന്ന മൂന്ന് സീസണില്‍ കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ധോണിയെ നിലനിര്‍ത്തിയാല്‍ 2022ലെ താരലേലത്തില്‍ ചെന്നൈക്ക് ലേലത്തുകയിൽ 15 കോടി കുറയും. ഇത് ഒഴിവാക്കാൻ. ധോണിയെ ലേലത്തില്‍ വെച്ച്‌ റൈറ്റ് ടു മാച്ച്‌ കാര്‍ഡിലൂടെ തിരികെ ചെന്നൈയിലെത്തിയ്ക്കുന്നതാണ് ഉചിതം.' ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments