Webdunia - Bharat's app for daily news and videos

Install App

ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ

ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:28 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി, സെലക്‍ടര്‍മാരും താരങ്ങളും തമ്മിലുള്ള ആശയ ഭിന്നതയാണ് ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നത്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, മുരളി വിജയ്, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ എന്നിവരെ അറിയിച്ചിരുന്നുവെന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന്റെ വിശദീകരണമാണ് വിവാദങ്ങള്‍ക്ക് കാരണം.

പരമ്പരയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പ്രസാദ് അറിയിച്ചില്ലെന്ന് താരങ്ങള്‍ പരസ്യ പ്രസ്‌താവന നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെയാണ് ടീം സെലക്ഷന്‍ നടക്കുന്നതെന്ന പ്രചാരണവും ഇതോടെ ശക്തമായി.

വിവാദം ടീമിനെ നാണക്കേടിലേക്ക് എത്തിക്കുമെന്നുറപ്പായ സാഹചര്യത്തില്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പങ്കെടുക്കുന്ന യോഗം വിളിക്കാന്‍ ബിസിസിഐ ഭരണ സമിതി തീരുമാനിച്ചു.

അതേസമയം, വിഷയത്തില്‍ കരുണ്‍ നായര്‍ മുരളി വിജയ് എന്നിവരെ ‘ക്രൂശിക്കാ’നാണ് ബിസിസിഐ നീക്കം നടത്തുന്നത്. ബോര്‍ഡുമായി കരാറിലുള്ള കളിക്കാന്‍ പുലര്‍ത്തേണ്ട അച്ചടക്ക നടപടികള്‍ ഇരുവരും ലംഘിച്ചു. ഒരു പരമ്പര തീര്‍ന്നു 30 ദിവസത്തിനു ശേഷമേ അതിനെക്കുറിച്ചു മാധ്യമങ്ങളോടു താരങ്ങള്‍ സംസാരിക്കാന്‍ പാടുള്ളുവെന്നു നിര്‍ദേശം താരങ്ങള്‍ അവഗണിച്ചുവെന്നുമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments