Webdunia - Bharat's app for daily news and videos

Install App

എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിങ്ങ് !; ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം

എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിംഗ് !, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (12:20 IST)
ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പരമ്പരയില്‍ ഇതുവരെ ഇന്ത്യ ബാറ്റ് ചെയ്ത എട്ട് ദിവസവും ബാറ്റിങിനിറങ്ങിയാണ് ചേതേശ്വര്‍ പൂജാര ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആദ്യ അഞ്ച് ദിവസവും ബാറ്റ് ചെയ്ത പൂജാര നാഗ്പൂരില്‍ ഇന്ത്യ ബാറ്റ്‌ചെയ്ത മൂന്ന് ദിവസവും ക്രീസിലെത്തുകയും രണ്ട് മത്സരങ്ങളില്‍ നിന്നുമായി 217 റണ്‍സ് നേടുകയും ചെയ്തു.
 
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മഴ കളിച്ചപ്പോള്‍ എട്ട് റണ്‍സുമായാണ് പുജാര ക്രീസിലുണ്ടായിരുന്നത്. മൂന്നാംദിനം വീണ്ടും ബാറ്റിംഗ് ആരംഭിച്ച താരം അര്‍ദ്ധസെഞ്ച്വറി(52)നേടിയ ശേഷമാണ് പുറത്തായത്. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും ക്രീസിലെത്തിയ താരം അന്ന് രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്യുകയും അവസാന ദിവസം ബാറ്റിംഗ് തുടര്‍ന്ന താരം 22 റണ്‍സ് നേടി പുറത്താകുകയുമായിരുന്നു.
 
നാഗ്പൂരില്‍ ആദ്യദിനം ചായയ്ക്കുശേഷം ക്രീസിലെത്തിയ താരം രണ്ടാംദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് 121 റണ്‍സ് സ്വന്തമാക്കി. മൂന്നാം ദിവസവും ബാറ്റിംഗ് തുടര്‍ന്ന താരം 143 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. ആ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 239 റണ്‍സിനുമാണ് ജയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

അടുത്ത ലേഖനം
Show comments