Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി ഇത് ശ്രദ്ധിക്കുന്നുണ്ടോ ?; നിലവിലേത് ചെറിയ പ്രശ്‌നമല്ല - മുന്നറിയിപ്പുമായി ദാദ രംഗത്ത്

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി ഗാംഗുലി രംഗത്ത്

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (16:16 IST)
മികച്ച ഫോമിലാണെങ്കിലും ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്.

നമ്മുടെ അഞ്ച് ബോളര്‍മാരും ഫോമിലാണെന്നത് അനുകൂലമായ സാഹചര്യമൊരുക്കുമെങ്കിലും ബാറ്റിംഗ് പൊസിഷനിലെ നാലാം സ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഗാംഗുലി ഓര്‍മ്മപ്പെടുത്തുന്നത്.

നാലാം നമ്പറില്‍ ഇറങ്ങുന്ന യുവരാജ് സിംഗ് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ഈ നമ്പറിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പനിമൂലം യുവി കളിക്കാതിരുന്നതാണ് പ്രശ്‌നമെന്നും ഗാംഗുലി പറഞ്ഞു.

ഞായറാഴ്‌ച പാകിസ്ഥാനെതിരേ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ യുവരാജ് ഫോമിലെത്തണം. ഇതിനായി അവന്‍ കൂടുതല്‍ നേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെപ്പോലെ തന്നെ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും കിരീട സാധ്യതയുണ്ടെന്നും ഗാംഗുലി വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

അടുത്ത ലേഖനം
Show comments