Webdunia - Bharat's app for daily news and videos

Install App

ആ വാര്‍ത്ത ശരിയാണ്, കോഹ്‌ലി കാഴ്‌ചക്കാരന്‍ തന്നെ; ടീമില്‍ ധോണിയുടെ മേധാവിത്വം - അഞ്ചുതാരങ്ങള്‍ കൂടി ടീമില്‍

കോഹ്‌ലി കാഴ്‌ചക്കാരന്‍; ധോണിയുടെ വാക്കിനാണ് സെലക്‍ടര്‍മാര്‍ വില നല്‍കുന്നത്

Webdunia
ബുധന്‍, 10 മെയ് 2017 (12:30 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെങ്കിലും മഹേന്ദ്ര സിംഗ് ധോണിയാണ് മിക്ക കാര്യങ്ങളും തീരുമാനിക്കുന്നതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളെ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു  റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അഞ്ച് താരങ്ങളെക്കൂടി പകരക്കാരായി ഉള്‍പ്പെടുത്തണമെന്ന ധോണിയുടെ നിര്‍ദേശം സെലക്ഷന്‍ കമ്മിറ്റി എതിര്‍പ്പില്ലാതെ അംഗീകരിച്ചതാണ് ടീമില്‍ ധോണിയുടെ മേധാവിത്വം വ്യക്തമാക്കിത്തരുന്ന അവസാന സംഭവം.

മുതിര്‍ന്ന താരം സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്. യുവതാരങ്ങളായ റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ധോണിയുടെ അഭ്യര്‍ത്ഥന പ്രകാരം ടീമില്‍ എത്തിയിരിക്കുന്നത്. പകരക്കാരെ വേണമെന്നത് ധോണിയുടെ ആവശ്യമായിരുന്നുവെന്നാണ് ഒരു ബിസിസിഐ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.

ടീം അംഗങ്ങള്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചു വരുകയാണ്. ഐപിഎല്‍ മത്സരങ്ങളും അവസാനിക്കുന്നതോടെ താരങ്ങളെല്ലാം അവശരാകും. ഈ സാഹചര്യത്തില്‍ പകരക്കാരായി അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ്
ബിസിസിഐ പറയുന്നത്.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments