Webdunia - Bharat's app for daily news and videos

Install App

ശിവം ദുബെയുടെ ഹാട്രിക് സിക്സറുകൾ!! ഇത് പുതിയ യുവരാജെന്ന് ആരാധകർ

അഭിറാം മനോഹർ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (18:33 IST)
ഇന്ത്യാ വിൻഡീസ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണപ്പോൾ ഇന്ത്യൻ ആരാധകർ മൊത്തം പ്രതീക്ഷിച്ചത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയിരുന്ന ഇന്ത്യൻ നായകൻ കോലിയുടെ വരവായിരുന്നു. എന്നാൽ ക്രീസിലെത്തിയത് ആദ്യമായി ടോപ്പ് ഓർഡറിൽ സ്ഥാനകയറ്റം ലഭിച്ച ഇന്ത്യൻ ബാറ്റിങ് താരം ശിവം ദുബെയും. തനിക്ക് ലഭിച്ച സ്ഥാനകയറ്റത്തിന്റെ സമ്പൂർണ ഉത്തരവാദിത്തവും നിറവേറ്റിയുള്ള പ്രകടനമായിരുന്നു പിന്നീട് ദുബെ മത്സരത്തിൽ കാഴ്ചവെച്ചത്. ഇന്നിങ്സിൽ ആയാസപൂർണമായ ബാറ്റിങ് വഴി ദുബെ പലപ്പോഴും മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്ങിനെയാണ് ഓർമ്മിപ്പിച്ചത്. 
 
കാര്യവട്ടത്തെ വേഗം കുറഞ്ഞ പിച്ചിൽ രോഹിത്തും കോലിയുമടക്കം ബുദ്ധിമുട്ടിയപ്പോൾ വെടിക്കെട്ട് പ്രകടനമാണ് ദുബെ നടത്തിയത്.  ഇതിനിടയിൽ ഒരോവറിൽ ആറ് സിക്സറുകൾ പറത്തിയ യുവരാജ് സിങിന്റെ ഐതിഹാസികമായ ഇന്നിങ്സിനെ ഓർമിപ്പിച്ചുകൊണ്ട് തുടർച്ചയായി മൂന്ന് സിക്സറുകൾ പൊള്ളാഡിനെതിരെ ദുബെ കണ്ടെത്തുകയും ചെയ്തു. യുവി സ്റ്റൈലില്‍ ഓഫ്‌സൈഡിലും ലെഗ്‌സൈഡിലും സിക്‌സര്‍ പറക്കുന്ന സുന്ദരമായ കാഴ്ച. 
 
ഇംഗ്ലണ്ടിനെതിരെ യുവരാജിനെ പ്രകോപിപ്പിച്ചതാണ് സിക്സ് മഴക്ക് കാരണമായതെങ്കിൽ വിൻഡീസ് ക്യാപ്റ്റൻ കൂടെയായ പൊള്ളാഡാണ് എട്ടാം ഓവറിൽ വിക്കറ്റിന്റെ ഇടയിലുള്ള ഓട്ടത്തിൽ ദേഹത്ത് തട്ടിയെന്ന പേരിൽ മത്സരത്തിൽ ദുബെയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് ദുബെ മത്സരത്തിൽ തന്റെ വിശ്വരൂപം പുറത്തെടുത്തത്. ആ ഒരൊറ്റ ഓവറിൽ മൂന്ന് സിക്സറുകൾ അടക്കം 26 റൺസ്. ആരാധകർ എങ്ങനെ തങ്ങളുടെ പ്രിയപ്പെട്ട യുവരാജിനെ ഓർക്കാതിരിക്കും.
 
എന്നാൽ ടി20യിലെ കന്നി ഫിഫ്റ്റി സ്വന്തമാക്കിയ താരം 11മത് ഓവറിൽ വാൽഷിന്റെ പന്തിൽ ഹെറ്റ്മെയർക്ക് ക്യാച്ച് നൽകി മടങ്ങി. ഇതിനിടയിൽ ടീമിന്റെ നെടുംതൂണായ പ്രകടനത്തിലൂടെ 34 പന്തിൽ നിന്നും 54 റൺസ് താരം അടിച്ചെടുക്കുകയും ചെയ്തിരുന്നു. ദുബെയെ നേരത്തെയിറക്കിയ കോലിയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് മത്സരശേഷം രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments