Webdunia - Bharat's app for daily news and videos

Install App

'കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പ്രകടനം ദയനീയം'- ബുമ്രക്കിതെന്തു പറ്റി!!

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (12:40 IST)
ലോകക്രിക്കറ്റിലെ തന്നെ അപകടകാരിയായ ബൗളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര. അവസാന ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ ഇന്ത്യൻ ബൗളർ നിരവധി മത്സരങ്ങളാണ് തന്റെ പേസ് ബൗളിങ് കൊണ്ട് ഇന്ത്യക്കനുകുലമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി മൂർച്ച നഷ്ടപ്പെട്ട ബു‌മ്രയെയാണ് കളിക്കളത്തിൽ കാണാനുള്ളത്.
 
തുടർച്ചയായി മൂന്നാമത്തെ ഏകദിനത്തിലാണ് ഇപ്പോൾ ഇന്ത്യൻ താരം വിക്കറ്റ് ഇല്ലാതെ മടങ്ങിയിരിക്കുന്നത്. തന്റെ കരിയറിൽ ഇതാദ്യമായാണ് ബു‌മ്ര മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി വിക്കറ്റില്ലാതെ മടങ്ങുന്നത്. പുറംഭാഗത്തിനേറ്റ പരിക്ക് മാറി കളിക്കളത്തില്‍ മടങ്ങിയെത്തിയ ശേഷം ബുംറയ്ക്കു പഴയ മാജിക്ക് പുറത്തെടുക്കാനാവുന്നില്ലെന്നു കണക്കുകളും പറയുന്നത്. അവസാനത്തെ അഞ്ച് ഏകദിനങ്ങളില്‍ വെറും ഒരു വിക്കറ്റ് മാത്രമാണ് ബുംറയ്ക്കു വീഴ്ത്താനായത്. കഴിഞ്ഞ മത്സരത്തിൽ 53 റൺസ് വിട്ടുകൊടുത്ത താരം ഇത്തവണ 10 ഓവറുകളിൽ നിന്നും വിട്ടുകൊടുത്തത് 64 റൺസാണ് മത്സരത്തിൽ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കാൻ താരത്തിനായില്ല. മത്സരത്തിൽ ഫിഫ്റ്റി പോലും തികക്കാതെ നിന്നിരുന്ന റോസ് ടെയ്‌ലറുടെ ഒരു അനായാസ ക്യാച്ചും ബുംറ കൈവിട്ടിരുന്നു. 
 
മത്സരത്തിൽ ജീവൻ തിരിച്ചുകിട്ടിയ താരം 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 73 റണ്‍സ് നേടുകയും ചെയ്‌തു. എട്ടിന് 187 റണ്‍സെന്ന നിലയില്‍ തകർന്നടിഞ്ഞ ശേഷമാണ് കിവികൾ മത്സരത്തിൽ 273 റൺസ് അടിച്ചെടുത്തത്. നേരത്തെ ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിനത്തിൽ 13 വൈഡുകൾ ഇന്ത്യൻ താരം വിട്ടുനൽകിയിരുന്നു. ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ബുംറയുടെ ദയനീയ പ്രകടനം വലിയ ആശങ്കയാണ് ടീം മനേജ്‌മെന്റിന് നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments