Webdunia - Bharat's app for daily news and videos

Install App

ബുംറയോട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത് പുറത്തുപറയാന്‍ കൊള്ളില്ല, ഞങ്ങള്‍ ആരേയും പ്രീണിപ്പിക്കാനല്ല കളിക്കുന്നത്: ശര്‍ദുല്‍ താക്കൂര്‍

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (10:50 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാടകീയ സംഭവങ്ങളില്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂര്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇരു ടീമിന്റെയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള മത്സരങ്ങളിലും കണ്ടതെന്ന് താക്കൂര്‍ പറഞ്ഞു. 
 
ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ജസ്പ്രീത് ബുംറയെ പരിഹസിച്ചു. ഇതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് താക്കൂര്‍ വെളിപ്പെടുത്തി. 
 
'ഞങ്ങള്‍ ആന്‍ഡേഴ്‌സണെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്‍സറുകള്‍ എറിയാന്‍ തീരുമാനിച്ചിരുന്നു. പറയാന്‍ പാടില്ലാത്ത കാര്യമാണ് ബുംറയ്‌ക്കെതിരെ ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്. ബുംറയെ ആന്‍ഡേഴ്‌സണ്‍ പരിഹസിച്ചു. ആന്‍ഡേഴ്‌സണ്‍ ബുംറയോട് പറഞ്ഞ വാക്കുകള്‍ പുറത്തുപറയാന്‍ കൊള്ളില്ല. ഈ സംഭവത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും കൂടുതല്‍ അഗ്രസീവ് ആയത്. ഞങ്ങള്‍ വിദേശത്ത് പോകുമ്പോള്‍ ഞങ്ങളുടെ വാലറ്റത്തിനെതിരെ എതിരാളികള്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും അധികം ബാറ്റ് ചെയ്ത് പരിചയമില്ലാത്ത നടരാജനെതിരെ ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞത് ഓര്‍മയില്ലേ? മറ്റ് ടീമുകളുടെ വാലറ്റക്കാര്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്കും ബൗണ്‍സര്‍ എറിഞ്ഞുകൂടെ? ആരെയും പ്രീണിപ്പിക്കാനല്ല ഞങ്ങളും കളിക്കുന്നത്,' താക്കൂര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments