Webdunia - Bharat's app for daily news and videos

Install App

ഗെയിലിനെ പിന്നിലാക്കി ഭുവനേശ്വര്‍ ആ നേട്ടം സ്വന്തമാക്കുമോ ?

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (14:42 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മുന്നാം ഏകദിനത്തിന് ഇറങ്ങുന്ന ടീം ഇന്ത്യ ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും.  മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം മഴയില്‍ കുതിര്‍ന്നപ്പോള്‍ രണ്ടാം മത്സരം ഇന്ത്യക്ക് സ്വന്തമായി. ഇതോടെ മൂന്നാമത്തെ മത്സരം കോഹ്‌ലിക്കും സംഘത്തിനും നിര്‍ണായകമായി.

അതേസമയം, ഇന്ത്യന്‍ ബോളര്‍ ഭുവനേശ്വര്‍ കുമാറിനെ തേടി മറ്റൊരു നേട്ടം കാത്തിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കിയാല്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള നേട്ടമാകും ഭുവി തകര്‍ക്കുക.

മത്സരം നടക്കുന്ന പോര്‍ട്ട് ഓഫ് സ്പെയിനില്‍ നിലവില്‍ ആറ് കളികളില്‍ 15 വിക്കറ്റാണ് ഭുവിക്കുള്ളത്. 20 മത്സരങ്ങളില്‍ 15 വിക്കറ്റുമായി ഗെയ്‌ലും, എട്ടു കളികളില്‍ 15 വിക്കറ്റെടുത്തിട്ടുള്ള മെര്‍വിന്‍ ഡില്ലനുമാണ് ഭുവിക്കൊപ്പം ഇപ്പോള്‍ ഉള്ളത്. ഇന്ന് ഒരു വിക്കറ്റ് സ്വന്തമാക്കിയാല്‍ രണ്ടു താരങ്ങളെയും പിന്നിലാക്കാന്‍ ഇന്ത്യന്‍ ബോളര്‍ക്കാകും.

21 കളികളില്‍ നിന്ന് 24 വിക്കറ്റെടുത്തിട്ടുള്ള വിന്‍ഡീസ് ഇതിഹാസം കര്‍ട്‌ലി ആംബ്രോസാണ് പോര്‍ട്ട് ഓഫ് സ്പെയിനിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments